Pathanamthitta : പത്തനംതിട്ട ജില്ലയില്‍ 3 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

ശക്തമായ മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. റാന്നി അറയാഞ്ഞിലിമണ്‍ ഗവ എല്‍പി സ്‌കൂള്‍, പുറമറ്റം വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് എച്ച്എസ്എസ്, ആനിക്കാട് അങ്കന്‍വാടി നമ്പര്‍ 83 എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്.

റാന്നി അറയാഞ്ഞിലിമണ്‍ ഗവ എല്‍പി സ്‌കൂളിലെ ക്യാമ്പില്‍ മൂന്നു കുടുംബത്തിലെ 13 പേര്‍ കഴിയുന്നു. വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് എച്ച്എസ്എസിലെ ക്യാമ്പില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ കഴിയുന്നു.

ആനിക്കാട് അങ്കന്‍വാടി നമ്പര്‍ 83ലെ ക്യാമ്പില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ കഴിയുന്നു. ളാഹയില്‍ മണ്ണിടിച്ചില്‍ ഭീഷണി മൂലം ഒരു കുടുംബത്തിലെ നാലു പേരെ തൊട്ടടുത്തുള്ള വീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചു.

സംസ്ഥാനത്ത്‌ കനത്ത മഴ(heavy rain) തുടരുന്ന സാഹചര്യത്തിൽ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ ജില്ലാ കലക്‌ടർമാർ ചൊവ്വാഴ്‌ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കലക്‌ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.

ചിലയിടങ്ങളില്‍ പൊതുപരീക്ഷകള്‍ക്ക്(exams) മാറ്റമില്ലെന്നും അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വ അവധി.

എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്‌ച അവധി ആയിരിക്കുമെന്ന് ജില്ലാ കലക്‌ടര്‍ അറിയിച്ചു.തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്‌ച അവധി പ്രഖ്യാപിച്ചു. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.

കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്‌ച അവധി പ്രഖ്യാപിച്ചു.

ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്‌ച അവധി പ്രഖ്യാപിച്ചു.ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്‌ചഅവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News