Indian Railway : ഇന്ത്യൻ റെയിൽവേയിൽ ലക്ഷക്കണക്കിന് ഒഴിവുകൾ ഇനിയും നികത്താനുണ്ടെന്ന് കേന്ദ്രം : മറുപടി ജോൺ ബ്രിട്ടാസ് എം പി യുടെ ചോദ്യത്തിന്

ഇന്ത്യൻ റെയിൽവേയിൽ ലക്ഷക്കണക്കിന് ഒഴിവുകളാണ് ഇനിയും നികത്താനുള്ളതെന്ന് കേന്ദ്രം . ഡോ.ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത് .

നോൺ ഗസറ്റഡ് റാങ്കിൽ 3,03,862 ഒഴിവുകളും ഗസറ്റഡ് റാങ്കിൽ 2473 ഒഴിവുകളുമാണ് ഉള്ളത് എന്നും 31-3-2021 ലെ കണക്ക് അനുസരിച്ച് 12,52,347 തൊഴിലാളികൾ റെയിൽവേയിൽ ജോലി ചെയ്യുന്നുണ്ട് എന്നും കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു .

അതേസമയം നോൺ ഗസറ്റഡ് റാങ്കിൽ 5079 കരാർ തൊഴിലാളികളുണ്ടെന്നും അതുപോലെ ഇന്ത്യൻ റെയിൽവെ ശ്രമിക് കല്യാൺ പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത 5,87,968 കരാർ തൊഴിലാളികളും ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യുന്നു എന്നും കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel