Pinarayi vijayan : അടുത്ത 4 ദിവസം സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ്: മുഖ്യമന്ത്രി

സംസ്ഥാനത്ത് മഴ വലിയ തോതില്‍ ശക്തമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ( Pinarayi Vijayan ). അടുത്ത 4 ദിവസം അതി തീവ്ര മഴയ്ക്കുള്ള( Heavy rain )  മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കനത്ത മഴയില്‍ 6 മരണം റിപ്പോര്‍ട്ട് ചെയ്തു. ഒരാളെ കാണാതാവുകയും ചെയ്തു.

5 വീടുകള്‍ പൂര്‍ണമായും 55 വീടുകള്‍ ഭാഗീകമായും തകര്‍ന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 2018 ലെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മുന്‍കരുതല്‍ സ്വീകരിക്കും. അതിനായി കളക്ടര്‍മാരുടെ യോഗം ചേര്‍ന്നു തുടര്‍ച്ചയായ 4 ദിവസം അതി തീവ്ര മഴ തുടര്‍ന്നാല്‍ പ്രതിസന്ധിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത്  അതീവ ജാഗ്രതയോടെ മുന്നോരുക്കങ്ങള്‍ നടത്തുകയാണ്.
അലേർട്ട് ഉള്ള ജില്ലയ്ക്കൊപ്പം മറ്റ് ജില്ലകളിലും മുന്നോരുക്കം നടത്തും. റവന്യു മന്ത്രി ജില്ലകളുടെ സാഹചര്യം വിലയിരുത്തി വേണ്ട നിർദ്ദേശം നൽകി. എല്ലാ താലൂക്കിലും കൺട്രോൾ റൂം തുറക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

NDRF ന്റെ 4 സംഘം കേരളത്തിൽ ഉണ്ട്. 4 അധിക സംഘം കൂടി എത്തും. ആശങ്ക പെടേണ്ട സാഹചര്യം നിലവിൽ ഇല്ല. എല്ലാ ജില്ലയിലും പൊലീസ് കൺട്രോൾ റൂം തുറക്കും. JCB, ബോട്ടുകൾ എന്നിവ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സജ്ജമാക്കി വയ്ക്കുമെന്നും  ജില്ലകളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News