Ponniyin Selvan : ഹിറ്റായി പൊന്നിയിന്‍ സെൽവനിലെ പൊന്നി നദി ഗാനം

 മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ ഇന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷ വെക്കുന്ന ചിത്രമാണ്. വിക്രം നായകനാവുന്ന ചിത്രം പ്രശസ്ത നോവലിസ്റ്റ് കല്‍ക്കിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ആദ്യ ഗാനമെത്തിയത്. മുമ്പ് ശ്രദ്ധ നേടിയ മണിരത്‌നം ചിത്രങ്ങളുടെയെല്ലാം ഒരു പ്രധാനഹൈലൈറ്റ് എ.ആര്‍. റഹ്മാന്റെ സംഗീതസംവിധാനമായിരുന്നു. പൊന്നി നദി എന്ന പാട്ടിന്റെ തമിഴ് വേര്‍ഷനാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് . റഹ്മാന്‍ തന്നെ ആലപിച്ചിരിക്കുന്ന പാട്ടിന് വലിയ സ്വീകാര്യതയാണ് ഇതിനോടകം തന്നെ ലഭിച്ചത്. ചരിത്രസിനിമക്ക് ഏറ്റവും അനുയോജ്യമായ ഈണമായിരുന്നു പാട്ടിന് റഹ്മാന്‍ നല്‍കിയത്.നടൻ കാര്‍ത്തിയായിരുന്നു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഗാനത്തിന്റെ ഹിന്ദി വേര്‍ഷനും റഹ്മാന്‍ തന്നെയാണ് ആലപിച്ചിരിക്കുന്നത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News