Pinarayi Vijayan : തോരാപ്പെയ്ത്ത് : സംസ്ഥാനത്ത് ആറ് മരണം, 5 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു: മുഖ്യമന്ത്രി

തീവ്രമഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനമെങ്ങും മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ( Pinarayi vijayan )  വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആറു മരണങ്ങളും റിപ്പോർട്ടു ചെയ്‌തു. ഒരാളെ കാണാതായി. അ‍ഞ്ചു വീടുകൾ പൂർണമായും 55 വീടുകൾ ഭാഗികമായും തകർന്നു.

ഇന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ ഓഫിസ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വൈകിട്ട് ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചിരുന്നു. ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ വിവിധ സേന വിഭാഗങ്ങളിലെ ആളുകളും പങ്കെടുത്തു.

തെക്കൻ കേരളത്തിൽ വ്യാപകമായി മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. നാളെ തെക്കൻ, മധ്യ കേരളത്തിൽ കേന്ദ്രീകരിച്ചും നാളെ കഴിയുന്നതോടെ അത് വടക്കൻ കേരളത്തിലേക്കുംഅതിതീവ്ര വഴ വ്യാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. 24 മണിക്കൂറിൽ 200 മില്ലിലീറ്ററിൽ കൂടുതൽ മഴ റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ പ്രതീക്ഷിക്കുന്നു. തുടർച്ചയായ നാലു ദിവസം ഇത്തരത്തിൽ മഴ ലഭിച്ചാൽ പ്രതിസന്ധി സൃഷ്ടിക്കും.

റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മാത്രമല്ല സമീപ ജില്ലകളിലും അതീവ ജാഗ്രതും തയാറെടുപ്പും ആവശ്യമാണ്. മഴക്കാലകെടുതികളെ നേരിടുന്നതിന് മുന്നൊരുക്കം നേരത്തെ ആരംഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ട്രോളിംഗ് അവസാനിച്ചെങ്കിലും സാഹചര്യം അനുകൂലമല്ലെന്നും അതിനാല്‍ തന്നെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൃഗങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ വകുപ്പ് പ്രത്യേക നടപടി സ്വീകരിക്കും. ലയങ്ങളിലും വന മേഖലയിലും താമസിക്കുന്നവര്‍ക്ക് കൃത്യമായ മുന്നറിയിപ്പ് നല്‍കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

7 ക്യാമ്പുകള്‍ നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു. 90 പേര്‍ ഇതുവരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. റവന്യു മന്ത്രിയുടെ ഓഫീസിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

NDRF, Indian Army, Air force എന്നിവര്‍ സംസ്ഥാനത്തിന് സാഹയ സന്നദ്ധത അറിയിച്ചു. ഓരോ ജില്ലയുടെയും സാഹചര്യം പരിഗണിച്ച് കളക്ടര്‍മാര്‍ക്ക് അവധി പ്രഖ്യാപിക്കാം. മലയോര മേഖലയിലെ രാത്രി യാത്ര ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത്  അതീവ ജാഗ്രതയോടെ മുന്നോരുക്കങ്ങള്‍ നടത്തുകയാണ്.
അലേർട്ട് ഉള്ള ജില്ലയ്ക്കൊപ്പം മറ്റ് ജില്ലകളിലും മുന്നോരുക്കം നടത്തും. റവന്യു മന്ത്രി ജില്ലകളുടെ സാഹചര്യം വിലയിരുത്തി വേണ്ട നിർദ്ദേശം നൽകി. എല്ലാ താലൂക്കിലും കൺട്രോൾ റൂം തുറക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

NDRF ന്റെ 4 സംഘം കേരളത്തിൽ ഉണ്ട്. 4 അധിക സംഘം കൂടി എത്തും. ആശങ്ക പെടേണ്ട സാഹചര്യം നിലവിൽ ഇല്ല. എല്ലാ ജില്ലയിലും പൊലീസ് കൺട്രോൾ റൂം തുറക്കും. JCB, ബോട്ടുകൾ എന്നിവ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സജ്ജമാക്കി വയ്ക്കുമെന്നും  ജില്ലകളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News