Tamil Nadu : തമിഴ്നാട്ടിലും കനത്ത മഴ ; 3 ജില്ലകളിൽ റെഡ് അലര്‍ട്ട്

തമിഴ്നാട്ടിൽ (Tamil Nadu) ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു. തെങ്കാശി, തിരുനെൽവേലി,കന്യാകുമാരി എന്നീ മൂന്ന് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് ഇന്ന് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തെങ്കാശി, തിരുനെൽവേലി, കന്യാകുമാരി, തേനി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആകെ 19 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തീരമേഖലകളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കും. മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്.

ഇന്നു മുതൽ വ്യാഴാഴ്ച വരെയാണ് മുന്നറിയിപ്പ്. തഞ്ചാവൂർ, തിരുവാരൂർ, കോയമ്പത്തൂർ, മധുര പ്രദേശങ്ങളിൽ ഇടവിട്ട മഴ തുടരുന്നുണ്ട്. പലയിടത്തും വെള്ളക്കെട്ട് തുടരുകയാണ്. കാര്യമായ കൃഷിനാശവും സംഭവിച്ചു. വൈഗ നദിയിൽ നീരൊഴുക്ക് കൂടിയതിനാൽ ജാഗ്രതാ നിർദേശം നൽകി. സേലം മേട്ടൂർ അണക്കെട്ടിൻറെ ഷട്ടറുകൾ ഉയർത്താനും സാധ്യതയുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്നലെ മുതൽ തുടങ്ങിയ അതിതീവ്രമഴയിൽ (Kerala Rains) ഇതുവരെ ആറ് മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായിട്ടുണ്ട്. മഴക്കെടുതിയിൽ അഞ്ച് വീടുകൾ ഇതുവരെ പൂർണമായി തകർന്നു.

55 വീടുകൾക്ക് ഭാഗീകമായി തകരാർ സംഭവിച്ചു. ചീഫ് സെക്രട്ടറിയും വകുപ്പ് തലവൻമാരുമടക്കം ഉന്നത ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർമാർ, വിവിധ സേനാ മേധാവിമാർ എന്നിവരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതായും റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News