Avikkal Thodu issue : ആവിക്കലില്‍ വീണ്ടും പ്രതിഷേധം ; ജനസഭ തടസ്സപ്പെടുത്തി സമരക്കാര്‍

കോഴിക്കോട് ആവിക്കലിൽ (Avikkal ) സെക്യുലർ വോയ്സ് സംഘടിപ്പിച്ച ജനസഭ തടസ്സപ്പെടുത്താൻ മാലിന്യ പ്ലാൻ്റ് വിരുദ്ധ സമരക്കാരുടെ ശ്രമം.സംഘടിച്ചെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് സംരക്ഷണയിൽ ജനസഭ ചേർന്നു. കഴിഞ്ഞ ദിവസം തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ പങ്കെടുത്ത ജനസഭയും സമരക്കാർ അലങ്കോലപ്പെടുത്തിയിരുന്നു.

ആവിക്കൽ പ്ലാൻ്റുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിശദീകരിക്കാനാണ് സെക്യുലർ വോയ്സ് മുൻ കൈ എടുത്തത് വെള്ളയിൽ ജനസഭ വിളിച്ച് ചേർത്തത്. യോഗം തുടങ്ങും മുമ്പ് മാലിന്യ പ്ലാൻ്റ് വിരുദ്ധ സമരക്കാർ കൂട്ടമായെത്തി സംഘർഷത്തിന് ശ്രമിച്ചു.

പിരിഞ്ഞു പോകാൻ കൂടാക്കാതെ നിന്നവർക്ക് നേരെ പൊലീസ് ലാത്തി വീശി. 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷത്തിൽ 1 പൊലീസുകാരനും പരുക്കേറ്റു.

പൊലീസ് സംരക്ഷണയിൽ വെള്ളയിൽ ഗവ. ഫിഷറീസ് സ്കൂളിൽ ജനസഭ ചേർന്നു. കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. ജയശ്രീ പ്ലാൻറുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. പ്രദേശവാസികൾക്ക് ആശങ്കയുണ്ടെങ്കിൽ ദൂരീകരിക്കാൻ കോർപ്പറേഷൻ തയ്യാറാണെന്ന് ജയശ്രീ പറഞ്ഞു.

ബോധപൂർവ്വം പ്രശ്നമുണ്ടാക്കാനാണ് സമരക്കാർ ശ്രമിക്കുന്നതെന്ന് ജനസഭക്കെത്തിയവർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News