ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ നായകന്‍ വിജയ്

ലോകേഷ് കനകരാജ് കമല്‍ഹാസനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ‘വിക്രം’. ചിത്രം ഇതിനോടകം തന്നെ തമിഴകത്തെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിക്കഴിഞ്ഞു . ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ നായകന്‍ വിജയ് ആണ്. വിജയ് നായകനാകുന്ന ചിത്രത്തെ കുറിച്ച് ഒരു അപ്‍ഡേഷന്‍ നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ ലോകേഷ് കനകരാജ് .

ചലച്ചിത്രകാരന്‍ ഭാരതിരാജിനെ ആദരിക്കാന്‍ തമിഴ് മൂവി ജേര്‍ണലിസ്റ്റ്‍സ് സംഘടപ്പിച്ച ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയായാണ് പുതിയ സിനിമയെ കുറിച്ച് ലോകേഷ് കനകരാജ് സംസാരിച്ചത്. കഴിഞ്ഞ 10 ദിവസമായി വിജയ് ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലായിരുന്നു താന്‍ എന്നാണ് ലോകേഷ് കനകരാജ് പറഞ്ഞത്. സമീപദിവസങ്ങളില്‍ തന്നെ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നും ലോകേഷ് കനകരാജ് പറഞ്ഞു. ‘മാസ്റ്റര്‍’ എന്ന ഹിറ്റിനു ശേഷം വിജയയ്‍യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രത്തിന് ‘ദളപതി 67’ എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News