P Rajeev : ധാതു ഖനനം സ്വകാര്യവത്കരിക്കുന്നത് പൂർണമായും പിൻവലിക്കണം : മന്ത്രി പി.രാജീവ്

കേന്ദ്ര സർക്കാരിന്റെ ഖനന,ധാതു നിയമ ഭേദഗതികൾ സംസ്ഥാനങ്ങളുടെ അവകാശത്തിൻ മേലുള്ള കടന്നു കയറ്റമാണെന്ന് മന്ത്രി പി. രാജീവ് (P Rajeev). ധാതു ഖനനം സ്വകാര്യവത്കരിക്കുന്നത് പൂർണമായും പിൻവലിക്കണം. കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷിയെ കണ്ട് ആശങ്ക അറിയിച്ചതായി മന്ത്രി പി.രാജീവ് പറഞ്ഞു.

ഭരണഘടനാപരമായി ഖനികളുടെയും ധാതുക്കളുടെയും ഉടമസ്ഥാവകാശം സംസ്ഥാനങ്ങൾക്കാണ്. അവയുടെ നിയമരൂപീകരണത്തിനും സംസ്ഥാനത്തിനാണ് അവകാശം. എന്നാൽ കേന്ദ്രത്തിന്റെ പുതിയ നിയമ
ഭേദഗതികൾ വരുന്നതോടെ സംസ്ഥാനങ്ങളുടെ അവകാശം ഇല്ലാതാകും.

ധാതു ഖനനം പൂർണമായി സ്വകാര്യവത്ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തന്ത്ര പ്രാധാന്യമുള്ള ധാതുക്കൾ സ്വകാര്യ ബഹുരാഷ്ട്ര കുത്തകകൾക്ക് ലഭ്യമാകാൻ കാരണമാകും. കേരളത്തിൽ പൊതുമേഖലയിലുള്ള പല ഖനനവും സ്വകാര്യവത്ക്കരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

പാരിസ്ഥിതിക സങ്കീർണതയുള്ള കേരളംപോലുള്ള സംസ്ഥാനത്ത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സ്വകാര്യവത്കരണം സൃഷ്ടിക്കുക.സ്വകാര്യ കമ്പനികൾ ഖനനത്തിന് വന്നാൽ പരിസ്ഥിതിയെ സംരക്ഷിക്കണം എന്നില്ല.കേന്ദ്രത്തിന്റെ പ്രതികരണം ലഭിച്ചതിനു ശേഷമായിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുക എന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News