ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബറിന്റെ മഹാരാഷ്ട്ര ചാപ്റ്റർ രൂപീകൃതമായി

ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബറിന്റെ (ഇൻമെക്ക്) മഹാരാഷ്ട്ര ചാപ്റ്റർ രൂപീകൃതമായി ഡോക്ടർ സുരേഷ് കുമാർ മധുസൂദനൻ അദ്ധ്യക്ഷതയിൽ ഹോട്ടൽ ലീലയിൽ വെച്ച് നടന്ന ചടങ്ങിൽ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളായി ഡോക്ടർ പി.ജെ.അപ്രേൻ (പ്രസിഡന്റ്),വി.എസ്.അബ്ദുൽ കരിം (വൈസ് പ്രസിഡന്റ്),എ.എൻ.ഷാജി (സെക്രട്ടറി),സുരേഷ് കുമാർ പിള്ള (ട്രെഷറർ),പി.ടി.സുരേഷ് (ജോയിന്റ് സെക്രട്ടറി) എക്സിക്യൂട്ടീവ് അംഗങ്ങളായി മെൽബിൻ വിക്ടർ,തോമസ് ഓലിക്കൻ,ഹരി കുമാർ മേനോൻ,എ.കെ.പ്രദീപ് കുമാർ എന്നിവരെയും തിരഞ്ഞെടുത്തു.

ഇന്ത്യയിലും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെയും ബിസിനസ്സ്കാർക്കും പ്രൊഫഷണൽസിനും സാമ്പത്തിക,വ്യവസായിക,വാണിജ്യ,സാംസ്‌കാരിക വിനിമയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപ സാധ്യതകൾ വികസിപ്പിക്കുന്നതിനുമായി ആരംഭിച്ച സംരംഭമാണ് ഇൻമെക്ക്.

മാർച്ചിൽ ദുബൈയിൽ നടന്ന ചടങ്ങിൽ ഇന്ത്യയുടെ ധനകാര്യ സഹമന്ത്രി ഡോക്ടർ ഭഗവത് കരടാണ് ചേംബറിന്റെ ഉത്ഘാടനം നിർവഹിച്ചത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ്,ഒമാൻ,സൗദി അറേബ്യ,കുവൈറ്റ്,ഖത്തർ,കേരളം,ന്യൂ ഡൽഹി,മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഇൻമെക്കിന് ചാപ്റ്ററുകൾ ഉണ്ട്.

ഒക്ടോബറിൽ സൗദിയിലും,നവംബറിൽ ഒമാനിലും നിക്ഷേപ സമ്മേളനവും നെറ്റ്‌വർക്ക് സമ്മേളനവും നടത്തുമെന്നും ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിന്റെ മറ്റ് മേഖലയിലേക്കും ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ വികസിപ്പിക്കുമെന്നും സെക്രട്ടറി ജനറൽ ഡോക്ടർ സുരേഷ് കുമാർ മധുസൂദനൻ അറിയിച്ചു.

മഹാരാഷ്ട്ര ചാപ്റ്ററിന്റെ രൂപീകരണം പശ്ചിമ ഇന്ത്യയിലെ ബിസിനസ്സ് വികസനത്തിൽ പ്രധാന പങ്ക് വഹിക്കുവാൻ കഴിയുമെന്നും ഈ മേഖലയിലെ തന്നെ മികച്ച ഒരു സ്ഥാപനമാക്കി ഇതിനെ മാറ്റുവാൻ പ്രയത്നിക്കുമെന്നും പുതുതായി തെരെഞ്ഞെടുത്ത പ്രസിഡന്റ് ഡോക്ടർ പി.ജെ.അപ്രേൻ പ്രത്യാശ പ്രകടിപ്പിച്ചു. എ.എൻ.ഷാജി കൃതജ്ഞത രേഖപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News