Oman : ഇടിമിന്നലിനും കാറ്റിനും സാധ്യത ; ഒമാനിലും ജാ​ഗ്രതാ നിർദേശം

ഒമാനിലെ (oman) ചില ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ കാറ്റും മഴയുമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ പരിസരത്തുള്ളവർ സൂക്ഷിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

അൽ ഹജർ പർവതങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് മഴയ്ക്ക് സാധ്യത. ഇവിടെ മേഘങ്ങൾ രൂപം കൊണ്ട് മൂടിക്കെട്ടിയ അന്തരീക്ഷമാണുള്ളത്. വ്യത്യസ്ത തീവ്രതയിലുള്ള ഇടിമിന്നലുണ്ടാവാനാണ് സാധ്യത. ചില സമയങ്ങളിൽ ശക്തമായ കാറ്റും അടിച്ചുവീശുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.

അതിനിടെ ഒമാനിലെ ദാഖിലിയ ഗവർണറേറ്റിൽ മണ്ണിടിഞ്ഞ് രണ്ട് വിദേശ തൊഴിലാളികൾ മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ബിദ്ബിദ് വിലായത്തിലാണ് അപകടം സംഭവിച്ചിരിക്കുന്നത്. ദാഖിലിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്മെന്റുകളിലെ ജീവനക്കാർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News