പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്; അച്ഛന്റെ ഡയലോഗും ടീ ഷർട്ടുമായി വിനീത് ശ്രീനിവാസൻ

പോളണ്ടിനെ കുറിച്ച് പറയുമ്പോഴേ മലയാളികൾ ഓർക്കുന്നത് നടൻ ശ്രീനിവാസനെ ആയിരിക്കും. സന്ദേശം സിനിമയിലെ ആ ഡയലോഗ് എങ്ങനെ മറക്കാനാണല്ലേ. സിനിമയിലെ പല ഡയലോഗുകളും നമുക്ക് മനഃപാഠമാണ്. അദ്ദേഹത്തിന്റെ മകനും ഗായകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ അങ്ങ് പോളണ്ടിൽ പോയി അതെ ഡയലോഗ് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ . വിനീത് പങ്കിട്ട ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

പോളണ്ടിൽ പോയപ്പോൾ അച്ഛന്റെ ഡയലോഗുള്ള ടീഷർട്ട് ധരിച്ച് ‘മിണ്ടരുത്’ എന്ന് വ്യക്തമാക്കിയാണ് ഫോട്ടോ എടുത്തിരിക്കുന്നത്. ടിഷര്‍ട്ട് നല്‍കിയതിന് ആര്‍.ജെ മാത്തുക്കുട്ടിയാണെന്നും വിനീത് ശ്രീനിവാസന്‍ പോസ്റ്റിൽ പറയുന്നുണ്ട്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here