ജുകേഗാ നഹി – ബ്ലോക്ക്ബസ്റ്റർ ചിത്രം പുഷ്പയിലെ വൈറൽ ഡയലോഗുമായി ഉദ്ധവ് താക്കറെ

ആയിരം കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ഇഡി കസ്റ്റഡിയിൽ വിട്ടു. ഓഗസ്റ്റ് നാല് വരെയാണ് അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

യഥാർത്ഥ ശിവസൈനികൻ ആരുടെ മുൻപിലും തല കുനിക്കില്ലെന്നും സഞ്ജയ് റാവുത്തിനെ ഓർത്ത് അഭിമാനിക്കുന്നുവെന്നും താക്കറെ പറഞ്ഞു. ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘പുഷ്പയിലെ വൈറൽ ഡയലോഗ് ഉദ്ധരിച്ചു കൊണ്ടാണ് ഉദ്ധവ് താക്കറെ സഞ്ജയ് റാവത്തിനെ ന്യായീകരിച്ചത്. ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത ശിവസേന എം പി സഞ്ജയ് റാവത്തിനെ ഓഗസ്റ്റ് 4 വരെ കേന്ദ്ര ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ട നടപടിയോട് പ്രതികരിക്കുകയായിരുന്നു താക്കറെ .

ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത സഞ്ജയ് റാവത്തിനെ 8 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസി ആവശ്യപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here