Heavy Rain : ദുരിതപ്പെയ്ത്ത്: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

ട്രോളിങ് നിരോധനം അവസാനിച്ചിരിക്കുകയാണെങ്കിലും കടൽ അതിപ്രക്ഷുബ്ധമാവുമെന്ന് മുന്നറിയിപ്പുള്ളതിനാൽ ഈ ദിവസങ്ങളിൽ യാതൊരു കാരണവശാലും മത്സ്യ തൊഴിലാളികൾ കടലിൽ പോകുന്നില്ലെന്ന് ബന്ധപ്പെട്ട അധികാരികൾ ഉറപ്പു വരുത്തണം.

സിവിൽ ഡിഫൻസ്, സന്നദ്ധ സേന, ആപത് മിത്ര എന്നിവരെ ദുരന്ത പ്രതികരണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണം. മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം ഉണ്ടാകുകയാണെങ്കിൽ അതിനാവശ്യമായ ക്യാമ്പുകൾ തുടങ്ങാൻ വേണ്ട സ്ഥലങ്ങൾ മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തണം.

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായാൽ വറ്റിക്കുവാൻ ആവശ്യമായ പമ്പുകൾ പ്രവർത്തിക്കുന്നുണ്ട് എന്ന് കൃഷി, ജല സേചന വകുപ്പ്, തദ്ദേശ വകുപ്പ്, അഗ്നി രക്ഷാ വകുപ്പ് എന്നിവർ ഉറപ്പ് വരുത്തണം. പാലങ്ങൾ എല്ലാം പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തേണ്ട ചുമതല തദ്ദേശ എൻജിനിയറിങ് വകുപ്പ്, പൊതു മരാമത്ത് വകുപ്പ് എന്നിവർക്കാണ്.

വനപ്രദേശങ്ങളിലും, ഊരുകളിലും, ലയങ്ങളിലും താമസിക്കുന്ന ആൾക്കാർക്ക് മുന്നറിയിപ്പുകൾ എത്തിച്ച് നൽകുന്നതിന് നടപടി സ്വീകരിക്കണം ഓരോ പ്രദേശത്തും ദുരിതാശ്വാസ ക്യാമ്പുകളായി തെരഞ്ഞെടുത്ത കെട്ടിടങ്ങളും അവിടങ്ങളിലേക്കുള്ള സുരക്ഷിതമായ വഴിയും അടയാളപ്പെടുത്തി പ്രസിദ്ധീകരിക്കുകയും ഇവ ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ള ജനങ്ങളെ അറിയിക്കുകയും വേണം.

വൈദ്യുത ലൈനുകളുടെയും പോസ്റ്റുകളുടെയും സുരക്ഷാ പരിശോധന കെ.എസ്.ഇ.ബി പൂർത്തീകരിക്കണം. സ്‌കൂളുകൾ, ഹോസ്പിറ്റലുകൾ എന്നിവ പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന പൂർത്തിയാക്കുകയും, അപകട സാധ്യതകൾ ഉണ്ടെങ്കിൽ അവ ഉടൻ പരിഹരിക്കുകയും വേണം.

ഒഴിപ്പിക്കലിന് ബോട്ടുകൾ ആവശ്യമായ സ്ഥലങ്ങളിൽ അവ തയ്യാറാക്കി നിർത്തേണ്ടതുണ്ട്. കടത്ത് തോണികൾ, ഹൌസ് ബോട്ടുകൾ എന്നിവയുടെ പ്രവർത്തനം നിർത്തിവയ്ക്കുന്നത് പരിഗണിക്കണം. കടത്ത് തോണിക്ക് പകരം മഴക്കാലത്തേക്ക് ഇത്തരം സ്ഥലങ്ങളിൽ ബോട്ടുകൾ വാടകയ്ക്ക് എടുത്ത് ലഭ്യമാക്കുന്നത് പരിഗണിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News