Monkey Pox: ദില്ലിയിൽ വീണ്ടും മങ്കി പോക്സ് 

ദില്ലിയിൽ ( Delhi )  വീണ്ടും മങ്കി പോക്സ് ( Monkey Pox)  . 35 കാരനായ നൈജീരിയൻ പൗരന് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മങ്കി പോക്സ് ബാധിച്ചവരുടെ എണ്ണം 6 ആയി

Monkey pox:മങ്കി പോക്‌സ് സംശയിക്കുന്ന യുവാവിന്റെ മരണം;സമ്പര്‍ക്കപ്പട്ടികയില്‍ 15 പേര്‍

(Thrissur)തൃശൂരില്‍ മങ്കി പോക്‌സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 15 പേരെയും നിരീക്ഷണത്തിലാക്കി. യുവാവുമായി അടുത്ത് ഇടപഴകിയവും ഒപ്പം ഫുട്ബോള്‍ കളിച്ചവരും നീരീക്ഷണത്തില്‍ തുടരുകയാണ്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് യുവാവിനെ 21ന് കൊണ്ടു വന്നത് 4 യുവാക്കളാണ്. ഇവരും നിരീക്ഷണത്തില്‍ തുടരുകയാണ്.

യുവാവിന്റെ റൂട്ട് മാപ്പില്‍ ചാവക്കാട്, തൃശൂര്‍ സ്വകാര്യ ആശുപത്രികളുമുണ്ട്. ഫുട്ബോള്‍ കളിച്ച ശേഷം വീട്ടിലെത്തിയ യുവാവ് തളര്‍ന്ന് വീഴുകയായിരുന്നു. ആദ്യം പ്രാദേശിക ഹെല്‍ത്ത് സെന്ററിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

യുവാവിനെ പരിചരിച്ച ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിലാണ്. അതേസമയം യുവാവിന്റെ സ്രവ പരിശോധനാ ഫലം ഇന്ന് വരും. വിദേശത്ത് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here