Mudflow: കനത്ത മഴ: കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍

കനത്ത മഴയെ ( Heavy Rain )  തുടര്‍ന്ന് കണ്ണൂരില്‍ ( Kannur ) ഉരുള്‍പൊട്ടല്‍ ( Mudflow) . കണ്ണവം വനമേഖലയിലാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. നെടുംപൊയില്‍-മാനന്തവാടി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ഒരു വീട് ഒറ്റപ്പെട്ടതായി സംശയം. ഫയര്‍ഫോഴ്‌സ് ഉരുള്‍പ്പൊട്ടിയ സ്ഥലത്തെത്തി

Heavy Rain : കനത്ത മഴക്ക് സാധ്യത; കോഴിക്കോട് ജില്ലയിൽ രണ്ട് ദിവസം റെഡ് അലർട്ട്; കൺട്രോൾ റൂമുകൾ സജ്ജം

കനത്ത മഴയ്ക്കു ( Heavy Rain )  സാധ്യതയുള്ളതിനാൽ കോ‍ഴിക്കോട് ജില്ലയില്‍ ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് ( Red Alert ) പ്രഖ്യാപിച്ചു. തീര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും, മലയോരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഢി അറിയിച്ചു.

അടുത്ത നാല് ദിവസം മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ഇത്തരം പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനും നിർദ്ദേശമുണ്ട്. ജില്ലയിൽ വരും ദിവസങ്ങളിൽ ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം ചേർന്നു.

അടുത്ത നാല് ദിവസത്തേക്ക് ക്വാറികൾ അടച്ചിടും. പാറപൊട്ടിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിലവിൽ ലഭ്യമായ ക്വാറി ഉത്പന്നങ്ങൾ നീക്കുന്നതിനു തടസ്സമില്ല. വെള്ളച്ചാട്ടങ്ങളും നദീതീരമുള്ളതുമായ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടും. എല്ലാ സന്നദ്ധ പ്രവർത്തകരെയും തയ്യാറാക്കി നിർത്താനും ജെ.സി.ബി, ലോറി തുടങ്ങിയ ഭാരവാഹനങ്ങളുടെ ലിസ്റ്റ് സൂക്ഷിക്കാനും ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ജില്ലയിൽ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറന്നു. വിവരങ്ങൾക്ക് കോഴിക്കോട് -0495 -2372966, കൊയിലാണ്ടി- 0496 -2620235, വടകര- 0496- 2522361, താമരശ്ശേരി- 0495- 2223088, ജില്ലാ ദുരന്ത നിവാരണ കൺട്രോൾ റൂം- 0495 2371002. ടോൾഫ്രീ നമ്പർ – 1077.

MV Govindan Master : മഴക്കെടുതി നേരിടാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ രംഗത്തിറങ്ങണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

മഴക്കെടുതിയെ നേരിടാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ രംഗത്തിറങ്ങണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ( MV Govindan Master ) ആഹ്വാനം ചെയ്തു. രാത്രിയിൽ ഉൾപ്പെടെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ പഞ്ചായത്ത് കേന്ദ്രത്തിൽ ജീവനക്കാരുണ്ടാകണം. ഇതിന് ആവശ്യമായ നടപടി ബന്ധപ്പെട്ട സ്ഥാപന മേധാവിമാർ സ്വീകരിക്കണം.

പ്രകൃതിദുരന്തത്തെ നേരിടാൻ അടിയന്തര ആവശ്യങ്ങൾക്കുള്ള തുക ചിലവഴിക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുവാദം നൽകി. തദ്ദേശ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കാൻ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു.

തദ്ദേശ സ്ഥാപനങ്ങളിൽ മുന്നറിയിപ്പുകൾ കൃത്യമായി എത്തിക്കാനും, മഴക്കെടുതിയെ നേരിടാൻ സജ്ജമാക്കാനും ഈ കേന്ദ്രം പ്രവർത്തിക്കും. മഴക്കെടുതിയെ നേരിടാൻ സന്നദ്ധപ്രവർത്തകർ രംഗത്തിറങ്ങണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

ആവശ്യമായ സ്ഥലങ്ങളിൽ ക്യാമ്പുകൾ തുടങ്ങാൻ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ നിർദേശം നൽകിയിട്ടുണ്ട്. ക്യാമ്പുകളിൽ ആവശ്യമായ സൗകര്യം ഉണ്ടെന്നും കോവിഡ് മാനദണ്ഡനങ്ങൾ പാലിക്കുന്നുവെന്നും തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള ദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിതാമസിപ്പിക്കണം. എല്ലാവരും മാറി താമസിച്ചു എന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം. ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പുകൾ കൃത്യമായി എല്ലാ ജനങ്ങളിലേക്കും എത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നേതൃത്വം നൽകണമെന്നും മന്ത്രി നിർദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News