Danni Winrow: അപൂര്‍വ രോഗം ബാധിച്ച് കണ്ണുകള്‍ നഷ്ടമായി; ഒടുവില്‍ സ്വര്‍ണം കൊണ്ടുള്ള കണ്ണ് സ്വന്തമാക്കി യുവതി

അപൂര്‍വ രോഗം ബാധിച്ച് നഷ്ടപ്പെട്ട കണ്ണുകള്‍ക്ക് പകരം സ്വര്‍ണം കൊണ്ടുള്ള കണ്ണ് സ്വന്തമാക്കി ലിവര്‍പൂള്‍ സ്വദേശിനി ഡാനി വിന്റോ ( Danni Winrow ) . റെറ്റിനോബ്ലാസ്റ്റോമ എന്ന അപൂര്‍വ അര്‍ബുദ ( Cancer ) രോഗമായിരുന്നു ഡാനിയെ ബാധിച്ചിരുന്നത്. ആറു മാസം പ്രായമുള്ളപ്പോഴായിരുന്നു അസുഖം ബാധിച്ചത്.

റെറ്റിനോബ്ലാസ്റ്റോമ എന്ന അപൂര്‍വ അര്‍ബുദ രോഗം മറ്റു ശരീര ഭാഗങ്ങളിലേക്ക് അര്‍ബുദം പടരാതിരിക്കാന്‍ വലത് കണ്ണ് നീക്കം ചെയ്തു പകരം കൃത്രിമ കണ്ണ് വെക്കുകയായിരുന്നു. ഒരു കണ്ണിന് കാഴ്ചയില്ലാത്തതിനാല്‍ തന്നെ കുട്ടിക്കാലത്ത് ഒരുപാട് പേര്‍ തന്നെ കളിയാക്കിയിരുന്നെന്നും അതൊക്കെ തന്നെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്നും ഡാനി വിന്റോ പറഞ്ഞു.

കുഞ്ഞുനാളിലെ കുട്ടികളുടെ പരിഹാസത്തെക്കാള്‍ തന്നെ ഏറെ തളര്‍ത്തിയതും വിഷമിപ്പിച്ചതും മുതിര്‍ന്നവരുടെ വാക്കുകളായിരുന്നു എന്നും ഈ ഇരുപത്തിയഞ്ചുവയസുകാരി പറയുന്നു. ജോലി ചെയ്തു തുടങ്ങിയപ്പോഴും ഈ പരിഹാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇത് ഡാനിയെ ഏറെ വിഷമിപ്പിച്ചെങ്കിലും മുന്നോട്ടുള്ള യാത്രയില്‍ നിന്ന് പിന്മാറാനോ തളരാനോ അവള്‍ തയ്യാറായിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here