Sriram Venkitaraman: ആലപ്പുഴ ജില്ല കലക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി

ആലപ്പുഴ ( Alappuzha )  ജില്ല കലക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി ( Sriram Venkitaraman) . കൃഷ്ണ തേജയാണ് ആലപ്പുഴയിലെ പുതിയകലക്ടര്‍. സിവില്‍ സപ്ലൈസ് വകുപ്പിലേക്കാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത്.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായാണ് പുതിയനിയമനം. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായിരുന്നു കൃഷ്ണ തേജ് ഐഎഎസ്. ശ്രീറാമിൻ്റെ ഭാര്യയായ രേണുരാജ് കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റത്.

ദിവസങ്ങൾക്ക് മുൻപാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കി സർക്കാർ നിയമിച്ചത്.  മൈനിങ്‌ ആൻഡ്‌ ജിയോളജി വകുപ്പ്‌ ഡയറക്‌ടർ എൻ ദേവിദാസ്‌ കേരള സംസ്ഥാന പിന്നോട്ട വിഭാഗ വികസന കോർപ്പറേഷൻ മാനേജിങ്‌ ഡയറക്‌ടറുടെ അധിക ചുമതല നിർവഹിക്കും.

പദ്ധതി നടപ്പാക്കൽ വിലയിരുത്തൽ, നിരീക്ഷണ വകുപ്പ് ഡയറക്ടർ അനുപം മിശ്ര പട്ടിക ജാതി വികസന വകുപ്പ്‌ ഡയറക്ടറുടെ പൂർണ അധികചുമതലയും നിർവഹിക്കുമെന്ന്‌ തിങ്കളാഴ്‌ച ഇറങ്ങിയ ഉത്തരവിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here