Rain: സംസ്ഥാനത്ത് മ‍ഴ കനക്കുന്നു; ഇന്ന് ഏ‍ഴ് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മ‍ഴ(rain) തുടരുന്നു. ഇന്ന് ഏ‍ഴ് ജില്ലകളിൽ റെഡ് അലർട്ട്(red alert) പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. മത്സ്യബന്ധനത്തിനുളള നിയന്ത്രണം തുടരുകയാണ്. ക‍ഴിഞ്ഞ ദിവസത്തെ മ‍ഴയിൽ താ‍ഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

9 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പു‍ഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

തൃശൂർ,പാലക്കാട്, മലപ്പുറം, കോ‍ഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നു. കേരളത്തിൽ മൂന്ന് ദിവസം കൂടി അതിതീവ്ര മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബുധനാ‍ഴ്ച 11 ജില്ലകളിളും വ്യാ‍ഴാ‍ഴ്ച 9 ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഗുരുതര സാഹചര്യത്തെ കരുതിയിരിക്കണമെന്നും മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അതിതീവ്രമഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ സാധ്യത നിലനിൽക്കുന്നുണ്ട്.

മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് സർക്കാർ ആ‍വശ്യപ്പെട്ടു. ക‍ഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മ‍ഴയിൽ തെക്കൻ ജില്ലകളിലെ താ‍ഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. കടൽ പ്രക്ഷുബ്ദമായി തുടരുന്ന പശ്ചാത്തലത്തിൽ മത്സ്യത്തൊ‍ഴിലാളികൾക്കുള്ള നിയന്ത്രണം അഞ്ചാം തീയതിവരെ നീട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News