R Bindu: പ്രളയസാധ്യത: എൻഎസ്എസ്-എൻസിസി സേവനം ഉറപ്പാക്കും: മന്ത്രി ഡോ. ആർ ബിന്ദു

കനത്ത മഴ(heavy rain)യെത്തുടർന്നുള്ള പ്രളയസമാന സ്ഥിതി നേരിടാൻ എൻഎസ്എസ്(nss), എൻസിസി(ncc) എന്നിവയുടെ സേവനം ഉറപ്പാക്കാൻ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു(r bindu) നിർദ്ദേശം നൽകി. റവന്യൂ അധികൃതർ ആവശ്യപ്പെടുന്ന സമയത്ത് ഇവർ കർമ്മരംഗത്ത് ഇറങ്ങുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ എൻഎസ്എസ് യൂണിറ്റുകളിലെയും വളണ്ടിയർമാരുടെ സേവനം അതാത് ജില്ലാ കളക്ടർമാർ/ റവന്യൂ അധികൃതർ ആവശ്യപ്പെടുന്ന മുറയ്ക്ക് വിട്ടുനൽകാൻ മന്ത്രി ഡോ. ആർ ബിന്ദു എൻഎസ്എസ് കോർഡിനേറ്ററോട് നിർദ്ദേശിച്ചു.

ജില്ലാഭരണകൂടങ്ങളെ സഹായിക്കാൻ കേഡറ്റുകളെയും കവചിത വാഹനങ്ങളെയും സജ്ജമാക്കി നിർത്തണമെന്ന് എൻസിസി അഡീഷണൽ ഡയറക്ടർ ജനറലിനോട് മന്ത്രി ഡോ. ആർ ബിന്ദു ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News