പീഡന കേസിൽ(rape case) എഴുത്തുകാരൻ സിവിക് ചന്ദ്രൻ(civic chandran)സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ കോടതി വിധി ഇന്ന്. കോഴിക്കോട് ജില്ലാ കോടതിയാണ് വിധി പറയുക. 2021 ഏപ്രിലിൽ കൊയിലാണ്ടിയിൽ വച്ച് യുവ എഴുത്തുകാരിയെ പീഡിപ്പിച്ചു എന്നാണ് കേസ്.
മുൻകൂർ ജാമ്യഹർജിയിൽ വാദം പൂർത്തിയായിരുന്നു. പ്രതിയ്ക്ക് മുൻകൂർജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ വാദം. സിവിക് ചന്ദ്രനെതിരെ സമാനമായ മറ്റൊരു കേസെടുത്ത കാര്യവും പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.
പ്രായവും കടുത്ത ആരോഗ്യ പ്രശ്നങ്ങളും പരിഗണിച്ച് മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് സിവിക് ചന്ദ്രൻ്റെ വാദം. പ്രതിയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പീഡനത്തിനിരയായ യുവ എഴുത്തുകാരിയും കോടതിയെ സമീപിച്ചിരുന്നു. വടകര ഡി വൈ എസ് പി യാണ് കേസ് അന്വേഷിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.