Koottickal: കൂട്ടിക്കലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

കൂട്ടിക്കലിൽ(koottickal) ഒഴുക്കിൽ പെട്ട് കാണാതായ റിയാസിൻ്റെ മൃതദേഹം(deadbody) കണ്ടെത്തി. കൂട്ടിക്കൽ ചപ്പാത്ത് പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് ടൗണിന് സമീപം പുല്ലുകയറിൽ റിയാസ് ഒഴുകപ്പെട്ടത്.

നാട്ടുകാർ റോഡിലൂടെ പിന്നാലെ ഓടിയെങ്കിലും റിയാസിനെ രക്ഷപ്പെടുത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് പുല്ലുകയാറ്റിലും വിവിധ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെയാണ് റിയാസിന്റെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News