Rain: പെരിയാറിലെ ജലനിരപ്പുയർന്നു; ആലുവ ശിവക്ഷേത്രം മുങ്ങി

കനത്ത മഴ(heavy rain)യെ തുടര്‍ന്ന് എറണാകുളം(eranakulam) ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ(aluva) ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി. മൂവാറ്റുപുഴയാറിലും ജലനിരപ്പ്‌ ഉയരുകയാണ്‌. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറി. കാലടി ചെങ്ങല്‍ മേഖലയില്‍ വീടുകളില്‍ വെള്ളം കയറി.

മൂവാറ്റുപുഴ പുളിന്താനത്ത് വീടുകളില്‍ വെള്ളം കയറുന്നു. മാര്‍ത്താണ്ഡവര്‍മ, മംഗലപ്പുഴ, കാലടി എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയരുകയാണ്. ഇതില്‍ കാലടിയിലെ ജലനിരപ്പ് പ്രളയ മുന്നറിയിപ്പായ 5.50 മീ പിന്നിട്ടു. 6.395 ആണ് കാലടയിലിലെ ഇപ്പോഴത്തെ ജലനിരപ്പ്.

കോതമംഗലത്ത് ആലുവ – മൂന്നാർ റോഡിൽ കോഴിപ്പിള്ളിക്കവലക്ക് സമീപം വെള്ളം കയറി. ഇന്ന് പുലർച്ചെ മുതൽ ആണ് വെള്ളം ഉയർന്നത്. കടകളിലും സമീപത്തെ ഏതാനും വീടുകളിലും വെള്ളം കയറി. ഇന്നലെ കാണാതായ ഉരുളൻ തണ്ണി സ്വദേശി പൗലോസിനു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം അതീവ ജാഗ്രത നിർദേശം നൽകി. ചാലക്കുടി മേലൂരിലെ എരുമപ്പാടം കോളനിയിലെ 50ലേറെ വീട്ടുകാരെ മാറ്റി പാർപ്പിച്ചു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്നാണ് നടപടി.

കോട്ടയത്ത് മഴ ഇടവിട്ട് പെയ്യുകയാണ്. പാലാ ടൗണിൽ വെള്ളം കയറി . പാലായിൽ റോഡുകളിൽ വെള്ളം കയറുകയാണ്. കോട്ടയത്ത് മലയോര മേഖലകളിൽ കനത്ത മഴ പെയ്‌തു. തീക്കോയിയിൽ രാത്രി ഉരുൾ പൊട്ടി. പുഴകളിൽ ജലനിരപ്പ്‌ ഉയർന്ന നിലയിൽ ആണ്.

ക​ന​ത്ത മ​ഴ​യി​ല്‍ പമ്പയിലും മ​ണി​മ​ല​യാ​റ്റി​ലും ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് കൂ​ടു​ക​യും ചെ​യ്ത​തോ​ടെ അപ്പർ കുട്ടനാട് മേഖലായിലെ ത​ല​വ​ടി​യി​ൽ വെള്ളം കയറി തുടങ്ങി. താ​ഴ്ന്ന പ്ര​ദേ​ശ​ത്തെ ഗ്രാമീണ റോ​ഡു​ക​ളും വീ​ടു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളും വെ​ള്ള​ത്തി​ലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News