Maharashtra; വിവാദ പരാമർശം; ഖേദം പ്രകടിപ്പിച്ച് മഹാരാഷ്ട്ര ഗവർണർ

മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ പ്രസംഗം വിവാദമായതോടെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതോടെയാണ് പരാമർശത്തിൽ വിശദീകരണവുമായി ഗവർണറുടെ ഓഫീസ് രംഗത്തെത്തിയത്.

ഗുജറാത്തികളും രാജസ്ഥാനികളും നൽകിയ സംഭാവനയെക്കുറിച്ച് മാത്രമാണ് സൂചിപ്പിച്ചതെന്നും . മറാത്തികളുടെ കഠിനാധ്വാനം ചെറുതായി കണ്ടില്ലെന്നും കോഷിയാരിയെ ഉദ്ധരിച്ച് കൊണ്ട് ഗവർണറുടെ ഓഫീസ് പറഞ്ഞു. മഹാരാഷ്ട്ര കെട്ടിപ്പടുത്തതിലൂടെയാണ് പല മറാത്തി സംരംഭകരും ഇന്ന് പ്രശസ്തരായതെന്നും മഹാരാഷ്ട്രയെ വളർത്തിയെടുക്കുന്നതിൽ മറാത്തികളുടെ സംഭാവന വലുതാണെന്നും
ഗവർണർ വിശദീകരണം നൽകി.

മുംബൈയിൽ നിന്നും താനെയിൽ നിന്നുമെല്ലാം ഗുജറാത്തികളെയും രാജസ്ഥാനികളെയും പുറത്താക്കിയാൽ പിന്നെ പണമൊന്നും ബാക്കിയുണ്ടാവില്ലെന്നും നഗരത്തിലെ രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനം എന്ന പദവി വരെ നഷ്ടപ്പെടുമെന്നായിരുന്നു കോഷിയാരി വിവാദ പ്രസംഗത്തിൽ പറഞ്ഞത്.

ഗവർണറുടെ പ്രസംഗം മറാത്തികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു. മറാത്തി-ഗുജറാത്തി തർക്കത്തിനും പ്രസംഗം കാരണമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News