MK Muneer; ‘ഡോ.എം.കെ മുനീർ വലിയ വായനയുള്ള ആളാണെന്നാണല്ലോ കേൾവി’; ലിംഗസമത്വത്തിനെ അധിക്ഷേപിച്ച മുനീറിനെ വിമർശിച്ച് ശാരദക്കുട്ടി

കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യൽ മീഡിയയിലും പൊതുജനങ്ങൾക്കിടയിലും ഏറെ ചർച്ചയായ വിഷയമാണ് ജെന്റര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ (Gender Neutral Uniform) മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ എം എൽ എ നടത്തിയ വിവാദ പരാമർശം. പെണ്‍കുട്ടികളെ പാന്റും ഷര്‍ട്ടും ധരിപ്പിക്കുന്നത് എന്തിനാണെന്നാണ് എം കെ മുനീര്‍ ചോദിച്ചത്. പെണ്‍കുട്ടികള്‍ ധരിക്കുന്ന വേഷം ആണ്‍കുട്ടികള്‍ക്ക് ചേരില്ലേ? ലിംഗസമത്വമല്ല, സാമൂഹ്യ നീതിയാണ് വേണ്ടതെന്നും മുനീര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ മുനീർ നടത്തിയ ലിംഗസമത്വ  അധിക്ഷേപത്തിനെതിരെ  രംഗത്തുവന്നിരിക്കുകയാണ് എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ശാരദക്കുട്ടി ഭാരതികുട്ടി.

ഡോ.എം.കെ. മുനീർ വലിയ വായനയുള്ള ആളാണെന്നാണല്ലോ കേൾവി വലിയ എഴുത്തുകാരുമായി സൗഹൃദമുണ്ടെന്നാണല്ലോ അറിവ് എന്നാണ് എഴുത്തുകാരി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ

അത്രക്കിത്രയെങ്കിൽ ഇത്രക്കെത്ര എന്ന് അർഥാപത്തി എന്ന കാവ്യാലങ്കാരത്തെ കുറിച്ചു ലക്ഷണം പറയാറുണ്ട്.
അർത്ഥാപത്തിയതോ പിന്നെ ചൊല്ലാനില്ലെന്ന യുക്തിയാം
ഡോ. മുനീറിനിതാണറിവെങ്കിൽ വെറും സാധാരണക്കാരുടെ കാര്യമെന്തു ചൊൽവൂ.

ലിംഗം, ലിംഗനീതി, ലിംഗസമത്വം, ലൈംഗികത, ലൈംഗികബന്ധം, എന്നൊക്കെ പറഞ്ഞാൽ ഒരേ അർഥം മനസ്സിലാക്കി വെച്ച് അയ്യേ ഇച്ചീച്ചി എന്നു പറയുന്നവരിൽ രാഷ്ട്രീയനേതാക്കളും ഡോക്ടർമാർ പോലുമായ രാഷ്ട്രീയ നേതാക്കളും ഉണ്ടെന്നറിയുമ്പോൾ ലജ്ജയല്ല, ഭയമാണ് തോന്നുന്നത്. ഡോ.എം.കെ. മുനീർ വലിയ വായനയുള്ള ആളാണെന്നാണല്ലോ കേൾവി വലിയ എഴുത്തുകാരുമായി സൗഹൃദമുണ്ടെന്നാണല്ലോ അറിവ് .
പണ്ട് ഒരു performa fill ചെയ്യുമ്പോൾ ഒരാൾ സെക്സ് എന്ന കോളത്തിൽ ‘വല്ലപ്പോഴും മാത്രം ‘ എന്നെഴുതി വെച്ചതായി കേട്ടിട്ടുണ്ട്. അതെ , ഇവിടെ sex എന്നാൽ അതാണ് . ‘മറ്റേ പരിപാടി’.

പണ്ടേ ലൈംഗികവിദ്യാഭ്യാസം വ്യാപകമാക്കാത്തതിന്റെ തകരാറുകളാണ് പിന്നീട് എഴുന്നു നിൽക്കുന്ന അശ്ലീലഗോപുരങ്ങളാകുന്നത്.

അതേസമയം, ആണ്‍കുട്ടികള്‍ക്കെന്താ ചുരിദാര്‍ ചേരില്ലേ? പിണറായി വിജയനും ഭാര്യയും യാത്രചെയ്യുമ്പോള്‍ എന്തിനാണ് ഭാര്യയെക്കൊണ്ട് പാന്റ് ഇടീക്കുന്നത്? പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പം?’എന്നിങ്ങനെയുള്ള വിവാദ പരാമര്‍ശങ്ങളാണ് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ നടത്തിയത്. ഇതിനെത്തുടര്‍ന്നുണ്ടായ വന്‍ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ ന്യായീകരണവുമായി രംഗത്തെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here