CPIM; ഇനി ചോര്‍ന്നൊലിക്കാത്ത വീട്ടിലുറങ്ങാം… ജമീലയ്ക്കും സഹോദരിക്കും വീടൊരുക്കി സിപിഐഎം

കൊല്ലം മൂദാക്കരയിൽ ചോർന്നൊലിക്കുന്ന വീട്ടിൽ കഴിഞ്ഞ അവിവാഹിതരായ വൃദ്ധ സഹോദരിമാർക്ക് പുതിയ വീട് നിർമ്മിക്കാനൊരുങി സിപിഐഎം. സിപിഐഎം കൊല്ലം പോർട്ട് ലോക്കൽ കമ്മിറ്റി നിർമ്മിക്കുന്ന വീടിന് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ നിർവ്വഹിച്ചു.

കൊല്ലം മൂതാക്കരയിൽ പെറ്റടത്ത് പുരയിടത്തിൽ ശാരീരിക വൈകല്യങ്ങൾ ഉള്ള ജമീല ബീവി മഹമൂദ എന്നീ സഹോദരിമാർക്കാണ് സിപിഐഎം വീട് നിർമ്മിച്ച് നൽകുന്നത്.വീടിന്റെ തറക്കല്ലിടൽ കർമ്മം സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ നിർവഹിച്ചു.

ആരും തിരിഞ്ഞ് നോക്കാനില്ലാത്ത തങൾക്ക് വീട് നിർമ്മിച്ചു നൽകുന്ന സിപിഐഎമ്മിനു വേണ്ടി പ്രാർത്ഥിക്കുമെന്ന് ജമീലയും മഹമൂദയും പറഞ്ഞു.

700 സ്ക്വയർ ഫീറ്റ് വീട് ആണ് നിർമ്മിച്ച് നൽകുന്നത് മാർച്ച് 31നു മുമ്പ് വീടിന്റെ താക്കോൽ കൈമാറും എന്ന് സംഘാടകർ അറിയിച്ചു.കൊല്ലം ഏരിയാ സെക്രട്ടറി എ എം ഇഖ്ബാൽ, അഡ്വക്കേറ്റ് ഈ ഷാനവാസ് ഖാൻ, ജി ആനന്ദൻ,എച്ച് ബെയ്‌സിൽ ലാൽ, ak സവാദ്, ജെ ബിജുപി കെ സുധീർ തുടങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News