Nelliyampathy: നെല്ലിയാമ്പതിയിൽ മൂന്നിടത്ത് ഉരുൾപൊട്ടി; ആളപായമില്ല

പാലക്കാട്(palakkad) നെല്ലിയാമ്പതി(Nelliyampathy)യിൽ മൂന്നിടത്ത് ഉരുൾപൊട്ടി. എവിടെയും ആളപായമില്ല. നെല്ലിയാമ്പതിയിൽ മണലാരു എസ്റ്റേറ്റ് ലില്ലി കാരപ്പാടിയിലാണ് ഉരുൾ പൊട്ടിയത്. ചുരം പാതയിൽ
മരപ്പാലത്തിന് മുകൾ ഭാഗത്തും മണ്ണിടിഞ്ഞു വീണു. നൂറടി, ഗായത്രി പുഴകളികളിൽ ജലനിരപ്പ് ഉയർന്നു.

ഗായത്രിയ്ക്ക് കുറുകെയുള്ള ആലംപള്ളം ചപ്പാത്ത് വെള്ളത്തിനടിയിലായി. വണ്ടാഴിയിൽ തളികക്കല്ല് ആദിവാസിക്കോളനിക്ക് മുകളിലും വനമേഖലയിൽ ഉരുൾപൊട്ടി. ആളപായങ്ങളില്ല. ചുരം പാതയിൽ ഗതാഗതം പുനസ്ഥാപിച്ചു. ഒലിപ്പാറ പുത്തൻകാട് ഭാഗത്തുള്ള 14 വീടുകളിൽ വെള്ളം വെള്ളം കയറി.

ചുരം റോഡിലെ ഗതാഗത തടസം നീക്കിയെങ്കിലും വിനോദ സഞ്ചാരികൾക്ക് നെല്ലിയാമ്പതിയിലേക്ക് വിലക്കേർപ്പെടുത്തി.ജില്ലയിൽ വ്യാഴാഴ്ച വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താലൂക്കുകളിൽ 24 മണിക്കൂർ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്.

നെല്ലിയാമ്പതി പാടഗിരി പാരിഷ് ഹാളിലെ ക്യാമ്പിൽ ഏഴ് കുടുംബങ്ങളിലെ 25 പേരെ മാറ്റിപ്പാർപ്പിച്ചു. മലമ്പുഴ, കാഞ്ഞിരപ്പുഴ അണക്കെട്ടുകളുടെ സ്പിൽവേ ഷട്ടറുകൾ തുറന്ന് ജലനിരപ്പ് നിയന്ത്രിയ്ക്കുന്നുണ്ട്.
മഴ കനത്തതോടെ ആശങ്കയും ഉയരുകയാണ്. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ജില്ലാ ഭരണകൂടവും ജാഗ്രതയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News