Athirappili; അതിരപ്പിള്ളി -പിള്ളപ്പാറയിൽ ഒഴുക്കിൽപ്പെട്ട കാട്ടാന രക്ഷപ്പെട്ടു

അതിരപ്പിള്ളി -പിള്ളപ്പാറയിൽ ഒഴുക്കിൽ പെട്ട കാട്ടാന രക്ഷപ്പെട്ടു . മലവെള്ളവുമായി ഒരു നേരം നടത്തിയ മല്‍പ്പിടിത്തത്തിന് ശേഷമാണ് കാട്ടുകൊമ്പന്‍റെ പുനര്‍ജന്മം.

സ്വാഭാവിക മനുഷ്യജീവിതത്തെ കീ‍ഴ്മേല്‍ മറിച്ച പെരുമ‍ഴ പെടുത്തിക്കളഞ്ഞത് വന്യമൃഗങ്ങളെക്കൂടിയാണ്. അതിരപ്പിള്ളിയിലെ കാട്ടില്‍ നിന്ന് പെരുമ‍ഴ കുത്തിയൊലിച്ചെത്തിയപ്പോള്‍ കുടുങ്ങിപ്പോയത് ഒരു കാട്ടാനയാണ്.

തുമ്പിക്കൈ വിട്ടുപോയാല്‍ പിന്നെ രക്ഷയില്ല. സ്വന്തം ജീവന്‍ പിടിവിടാതെ കാക്കേണ്ടതുണ്ട്. കാത്തിരിക്കുന്ന കൂടപ്പിറപ്പുകളുടെ പ്രതീക്ഷകളെ തകര്‍ത്തെറിയാനും തരമില്ല. രാത്രിയിലെപ്പോ‍ഴോ വീണുപോയതാകണം. ചാലക്കുടിപ്പു‍ഴക്ക് കുറുകെ വീണുകിടക്കുന്ന മുളങ്കമ്പുകളില്‍ പിടിത്തംകിട്ടി. ആനവെള്ളച്ചാട്ടത്തെ മുറിച്ചുകടന്നു. മലവെള്ളവുമായുള്ള ഒരു നേരത്തെ മല്‍പ്പിടിത്തത്തിന് ശേഷം തിരികെ കരയിലേക്ക്.

ഈ ചിന്നംവിളിയുടെ കരുത്ത് സ്വന്തം ചിഹ്നമായി വിളക്കിച്ചേര്‍ത്തതാണ് കേരള സര്‍ക്കാര്‍. അനുഭവങ്ങളുടെ ആനക്കരുത്ത് കൊണ്ട് നമ്മളും ഇക്കാലം മുറിച്ചുകടക്കും…. തീര്‍ച്ച.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News