Heavy Rain; കണ്ണൂരിൽ ഉരുൾപൊട്ടൽ; രണ്ട് മരണം, ജില്ലയിൽ ക്യാമ്പ് തുറന്നു

കണ്ണൂർ ജില്ലയിലെ മഴക്കെടുതിയില്‍ രണ്ട് മരണം. ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് രണ്ടുപേര്‍ മരിച്ചത്. കാണാതായ കണിച്ചാര്‍ വെള്ളറ കോളനിയിലെ ചന്ദ്രനെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു.

കനത്ത മഴയില്‍ കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിൽ വ്യാപക നാഷനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കണിച്ചാര്‍ വില്ലേജിലെ പൂളക്കുറ്റി, വെള്ളറ, നെടുംപുറം ചാല്‍ എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രണ്ടുപേര്‍ മരിച്ചു. ഒരാളെ കാണാതായി. കേളകം താഴെവെള്ളറ കോളനിയിലെ 45 കാരൻ അരുവിക്കല്‍ രാജേഷ്, പൂളക്കുറ്റി ആരോഗ്യ കേന്ദ്രം ജീവനക്കാരി നദീറ ജെ റഹീമിന്റെ രണ്ടര വയസുകാരിയായ മകള്‍ നൂമ തസ്മീന്‍ എന്നിവരാണ് മരിച്ചത്. രാവിലെ നടന്ന തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

കണിച്ചാര്‍ വെള്ളറ കോളനിയിലെ ചന്ദ്രനായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. പൂളക്കുറ്റി എല്‍ പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഇവിടെ 31 പേരാണ് കഴിയുന്നത്. കണിച്ചാർ 29 മൈൽ, 28 മൈൽ , പൂളക്കുറ്റി,ഏലപ്പിടിക,വെള്ളറ എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. വെള്ളക്കെടി തുടർന്ന് തലശേരി മാനന്തവടി റോഡ് വഴിയുള്ള ഗതാഗതം തടസപ്പെട്ടു.

NDRF, ഫയർഫോഴ്സ്, പൊലീസ്, സിവിൽ ഡിഫൻസ് വളണ്ടിയർമാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. ആവശ്യമായി വന്നാൽ കൂടുതൽ ക്യാമ്പുകൾ തുടങ്ങാനുള്ള ക്രമീകരണം ജില്ലാ ഭരണകൂടം പൂർത്തിയാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News