Tomato: നിങ്ങൾ പറിച്ചുകൊണ്ടു പോയ്‌ക്കോ… തക്കാളി വില കുത്തനെ ഇടിഞ്ഞതോടെ പ്രതിസന്ധിയിൽ കർഷകർ

തക്കാളി(tomato) വില കുത്തനെ ഇടിഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലായി കർഷകർ(farmer). ഗുണ്ടൽപേട്ടിലെ ഏക്കർ കണക്കിന് കൃഷിയിടങ്ങളിൽ തക്കാളി വിൽക്കാനാകാതെ തോട്ടങ്ങളിൽ കിടന്ന് നശിക്കുകയാണ്. വിളവെടുത്താൽ നഷ്ടം കൂടുമെന്നാണ് കർഷകർ പറയുന്നത്. ​​സഞ്ചാരികൾക്ക് വേണമെങ്കിൽ തക്കാളി പറിക്കാം.

ആരും തടയില്ല. ഗുണ്ടൽപേട്ടിൽ വരുന്ന സഞ്ചാരികളോട് തക്കാളി പറിച്ചുകൊണ്ടു പോകാനാണ് കർഷകർ പറയുന്നത്. ‘കൃഷി ചെയ്ത വകയിൽ വലിയ നഷ്ടമുണ്ടായിട്ടുണ്ട്. വിളവെടുപ്പ് നടത്തിയാൽ ‌കൂലി നൽകി നഷ്ടം ഇനിയും കൂടുമെന്ന്’ കർഷകനായ മാതപ്പ പറഞ്ഞു. ഗുണ്ടൽപേട്ടിലെ ബീമൻബിട്ട, കനൈഹള്ള. ബിച്ചനഹള്ള, കന്നേലു, ബേരമ്പടി, ഒങ്കളി തുടങ്ങിയ ഗ്രാമങ്ങളിലാണ് തക്കാളി കൃഷി കൂടുതലുള്ളത്.

ഒരു മാസം മുമ്പ് കിലോയ്ക്ക് 70 രൂപയും 80 രൂപയുമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ രണ്ടു രൂപയും മൂന്ന് രൂപയുമാണ് തക്കാളിക്ക്. ബലി പെരുന്നാൾ സീസണിൽ ഒരു കിലോയ്ക്ക് നൂറ് രൂപയായിരുന്നു. ഇപ്പോൾ തക്കാളി കടയിൽ നിന്ന് വാങ്ങുമ്പോൾ പരമാവധി വില 15 രൂപ വരെയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News