Bail; സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകി കോഴിക്കോട് ജില്ലാ കോടതി

ലൈംഗിക പീഡന പരാതിയിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് (Civic Chandran) കോഴിക്കോട് ജില്ലാ കോടതി മുൻകൂർ ജാമ്യം (Bail) അനുവദിച്ചു. ഉപാധികളില്ലാതെയാണ് ജാമ്യം.

2021 ഏപ്രിലിൽ കൊയിലാണ്ടിയിലെ ഒരു വീട്ടിൽ വെച്ച് യുവ എഴുത്തുകാരിയെ പീഢിപ്പിച്ചു എന്നാണ് കേസ്. പരാതിക്കാരിക്ക് മതിയായ തെളിവുകൾ ഹാജരാക്കാനായില്ലെന്നും, പട്ടിക ജാതി പീഡന നിരോധ നിയമം അടക്കം നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചതായും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. എന്നാൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷനും പരാതിക്കാരിയും അറിയിച്ചു. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന പരാതിയിൽ സിവിക്ക് ചന്ദ്രൻ സമർപ്പിച്ച മുൻകൂർ ജാമ്യ അപേക്ഷ കോടതി നാളെ പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News