Accident: നിയന്ത്രണം നഷ്‌ടപ്പെട്ട കാർ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ചു; ഒരു വയസുകാരിക്ക് ദാരുണാന്ത്യം

ഐങ്കൊമ്പിൽ നിയന്ത്രണം നഷ്‌ടമായ കാർ(car) റോഡരികിൽ നിർത്തിയിട്ട ലോറി(lorry)യിൽ ഇടിച്ച് ഒരു വയസുകാരി മരിച്ചു(death). അടിമാലി സ്വദേശികളായ മനേഷ്- മെറിൻ ദമ്പതികളുടെ മകൾ നിയോമി (ചിന്നു) ആണ് മരിച്ചത്. അപകടത്തിൽ അമ്മ മെറിനും, മെറിന്റെ പിതാവ് വാവച്ചനും പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം.

കുട്ടിക്ക് അസുഖമായിരുന്നതിനാൽ അടിമാലിയിൽ നിന്നും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലേയ്ക്കു വരുന്ന വഴിയാണ് അപകടം. ഐങ്കൊമ്പ് ഭാഗത്തു വച്ച് റോഡിലെ കുഴിയിൽ ചാടി നിയന്ത്രണം നഷ്ടമായ കാർ, റോഡരികിൽ പാർക്ക് ചെയ്തിരുന്നു ലോറിയുടെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു.

റോഡിലേക്ക് മറിഞ്ഞ കാറിൽ നിന്ന് നാട്ടുകാർ മൂന്ന് പേരെയും പുറത്തെടുത്ത് പാലാ ജനറൽ ആശുപത്രിൽ എത്തിക്കുകയായിരുന്നു. എന്നാൽ ഒരുവയസുകാരിയുടെ ജീവൻ രക്ഷിക്കാനായില്ല. പിതാവ് മനേഷ് വിദേശത്താണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News