K Rajan: ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനാണ് പ്രാമുഖ്യം: മന്ത്രി കെ രാജൻ

സംസ്ഥാനത്ത് മഴ(rain) തുടരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനാണ് പ്രാമുഖ്യമെന്ന് മന്ത്രി കെ രാജൻ(k rajan). ചാലക്കുടിയിലെ താഴ്ന സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ചു. ജനങ്ങൾ ജലാശയങ്ങ‍ളിലേക്ക് ഇറങ്ങരുത്. മലയോര മേഖലയിലേക്കുള്ള യാത്രയും ഒഴിവാക്കണമെന്നും മന്ത്രി കെ രാജന്‍ നിര്‍ദ്ദേശിച്ചു.

അതേസമയം, കേരളത്തില്‍ പ്രളയ(flood) മുന്നറിയിപ്പ് നല്‍കി കേന്ദ്ര ജല കമ്മീഷന്‍. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മഴ തുടര്‍ന്നാല്‍ തെക്കന്‍ ജില്ലകളിലെ ഏഴ് നദികളില്‍ പ്രളയസാധ്യതയെന്നാണ് ജലകമ്മീഷന്‍ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്.

പമ്പ, അച്ചന്‍കോവിലാര്‍ എന്നീ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ പ്രതിസന്ധിയാകുമെന്നും മുന്നറിയിപ്പിലുണ്ട്. മണിമലയാറിലും പ്രളയസാധ്യത തള്ളിക്കളയാന്‍ ആകില്ല, മണിമലയാര്‍ ഒഴുകുന്ന കോട്ടയത്ത് പുല്ലക്കയാര്‍, പത്തനംതിട്ടയില്‍ കല്ലൂപ്പാറ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്.

വാമനപുരം ,കരമന നദികളുടെ തീരത്തുള്ളവരും ജാഗ്രത പുലര്‍ത്തണം എന്ന് മുന്നറിയിപ്പില്‍ പറയുന്നു. കല്ലടയാറ്റിലും പ്രളയസാധ്യത തള്ളാനാകില്ല എന്നും ജല കമ്മീഷന്റെ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.

വലിയ ഡാമുകളില്‍ ഏഴുപത് ശതമാനം നിറഞ്ഞത് ബാണാസുരസാഗര്‍ മാത്രമാണെന്നും, മറ്റു ഡാമുകളില്‍ നിലവില്‍ പ്രതിസന്ധിയില്ലെന്നും ജല കമ്മീഷന്‍ പുറത്തിറക്കിയ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നുണ്ട്. അതേ സമയം ചെറിയ ഡാമുകള്‍ തുറക്കുന്നതിന് പ്രോട്ടോകോള്‍ പ്രകാരം കേന്ദ്ര ജല കമ്മീഷന്‍ മുന്നിറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here