Yasin Malik; പത്ത് ദിവസത്തെ നിരാഹാരം അവസാനിപ്പിച്ച് യാസിന്‍ മാലിക്

നിരാഹാര സമരം അവസാനിപ്പിച്ച് കശ്മീര്‍ വിഘടന വാദി നേതാവായ (kashmiri-separatist-leader-) യാസിന്‍ മാലിക് (Yasin Malik). നിരാഹാരമാരംഭിച്ച് പത്ത് ദിവസത്തിന് ശേഷമാണ് യാസിന്‍ സമരമവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. കശ്മീരിലെ നിരോധിത സംഘടനയായ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ (ജെ.കെ.എഫ്) നേതാവായിരുന്നു യാസിന്‍ മാലിക്.

യാസിന്‍ മാലിക് പ്രതിയായ ഒരു തീവ്രവാദ കേസില്‍ നേരിട്ട് ഹാജരാവാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു അദ്ദേഹം നിരാഹാര സമരമാരംഭിച്ചത്. തന്റെ ആവശ്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞതിന് ശേഷം രണ്ട് മാസത്തേക്ക് സമരം നിര്‍ത്തുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

ജൂലൈ 22 മുതല്‍ തിഹാര്‍ ജയിലില്‍ നിരാഹാരം നടത്തിയിരുന്ന യാസിന്‍ മാലിക് നിരാഹാര സമരമവസാനിപ്പിച്ചെന്നും, അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. ഇത് അറിയിച്ചശേഷമാണ് തന്റെ നിരാഹാരസമരം അവസാനിപ്പിക്കാന്‍ യാസിന്‍ തയ്യാറായത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരാഹാരത്തെത്തുടര്‍ന്ന് രക്തസമ്മര്‍ദം കുറഞ്ഞതിനാല്‍ യാസിനെ കഴിഞ്ഞയാഴ്ച ദല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യയില്‍ പ്രവേശിപ്പിച്ചിരുന്നു.പിന്നീട് ജൂലൈ 29 ന് യാസിനെ വീണ്ടും തിഹാര്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.

മുന്‍ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സയ്യിദിന്റെ മകള്‍ റുബെയ്യ സയ്യിദിനെ 1989 ല്‍ തട്ടിക്കൊണ്ടുപോയതാണ് യാസിനെതിരെയുള്ള കുറ്റം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News