Rain: സംസ്ഥാനത്ത് പെയ്യുന്നത് പ്രവചനാതീതമായ മ‍ഴ: ശേഖര്‍ കുര്യാക്കോസ്

സംസ്ഥാനത്ത് പ്രവചനാതീതമായ മ‍ഴ(rain)യാണ് പെയ്യുന്നതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്(SHEKHAR KURIAKOSE). ദുരന്ത നിവാരണ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റുകയെന്നതാണ് ലക്ഷ്യമെന്നും ശേഖര്‍ കുര്യാക്കോസ് കൈരളി ന്യൂസിനോട് പറഞ്ഞു.

വളരെ സൂക്ഷ്മമായ രീതിയിൽ സംസ്ഥാനത്തെ കാലാവസ്ഥ നിരീക്ഷിക്കുന്നുണ്ട്. ദുരന്ത സമാനമായ സ്ഥലത്തുനിന്നും ആളുകളെ മാറ്റുക എന്നതാണ് ഇപ്പോൾ ചെയ്യേണ്ടുന്ന പ്രധാന കാര്യം. അതിനുള്ള നിർദേശം കൃത്യമായും നൽകിയിട്ടുണ്ട്.

ദുരന്തം നടന്നിട്ടുള്ള, അല്ലെങ്കിൽ നടക്കാൻ സാധ്യതയുള്ള മേഖലകളിൽ ഉറപ്പായും വിനോദ സഞ്ചാരം ഒഴിവാക്കണമെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here