Rajyasabha; ഇന്നും രാജ്യസഭ പ്രക്ഷുബ്ദം; വിലക്കയറ്റം ചർച്ചചെയ്യും

സഞ്ജയ് റാവത്തിന്റെ (Sanjay Rawath) അറസ്റ്റില്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് സഭ (Rajyasabha) നിര്‍ത്തിവെച്ചു ചര്‍ച്ച ചെയ്യണമെന്ന ശിവസേന എംപിമാരുടെ ആവശ്യത്തില്‍ രാജ്യസഭ പ്രക്ഷുബ്ദമായി. 12 മണിവരെ രാജ്യസഭ നിര്‍ത്തിവെച്ചിരുന്നു.

അതേസമയം, രാജ്യസഭയില്‍ ഇന്ന് വിലക്കയറ്റത്തില്‍ ചര്‍ച്ച നടക്കും. 2 മണി മുതലാണ് ചര്‍ച്ച നടക്കുക. വിലക്കയറ്റം ജനങ്ങളെ ബാധിക്കുന്ന വിഷയമെന്നും ചര്‍ച്ച നടത്താന്‍ പ്രതിപക്ഷം തയ്യാറെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. വിലക്കയറ്റം ബിജെപിയെ ബാധിക്കില്ലെന്നും ബിജെപിക്ക് അത്ര തൊലിക്കട്ടിയെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍രെ വിമര്‍ശിച്ചു. ലോക്‌സഭയില്‍ ഇന്നലെ വിലക്കയറ്റത്തിന്മേലുള്ള ചര്‍ച്ചയില്‍ മറുപടി പ്രസംഗത്തില്‍ ധനമന്ത്രി പ്രതിപക്ഷത്തെ പരിഹസിച്ചുവെന്ന് ആരോപിച്ചു ഭരണ പ്രതിപക്ഷ വാഗ്വാദം അരങ്ങേറിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here