Train: കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിൽ; ട്രെയിൻ റദ്ദാക്കി

കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ട്രെയിന്‍(train) ഗതാഗതത്തില്‍ നിയന്ത്രണം. ട്രെയിൻ സര്‍വീസുകള്‍ റദ്ദാക്കുകയും നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തു. കര്‍വാറില്‍ മുരുഡേശ്വറിനും ഭട്കലിനും ഇടയിലാണ് മണ്ണിടിച്ചിലുണ്ടായത്. പലയിടത്തും ട്രാക്കില്‍ വെള്ളം കയറി.

മഡ്ഗാവ് ജങ്ഷന്‍ മംഗളൂരു സെന്‍ട്രല്‍ സ്‌പെഷല്‍ ട്രെയിൻ റദ്ദാക്കി. മംഗളൂരു സെന്‍ട്രല്‍ – മഡ്ഗാവ് ജങ്ഷന്‍ സ്‌പെഷല്‍ ട്രെയിന്‍ ഉഡുപ്പിയില്‍ സര്‍വീസ് അവസാനിപ്പിച്ചു.

എറണാകുളം-പൂനെ എക്‌സപ്രസ്, കെഎസ്ആര്‍ ബംഗളൂരു കാര്‍വാര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം വെരാവല്‍ എക്‌സ്പ്രസ്, ലോകമാന്യ തിലക്-കൊച്ചുവേളി എക്‌സ്പ്രസ്, കാര്‍വാര്‍, യശ്വന്ത്പുര്‍ എക്‌സ്പ്രസ്, ഗാന്ധിധാം -തിരുനെല്‍വേലി എക്‌സപ്രസ് എന്നിവ വിവിധ സ്റ്റേഷനുകളിലായി നിര്‍ത്തിയിട്ടിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News