നീലവെളിച്ചവും, ഓളവും തീരവും വീണ്ടുമെത്തുമ്പോള്‍….

മലയാള സിനിമക്ക് നമ്മള്‍ ഇന്ന് കാണുന്ന ദൃശ്യഭാഷ പകര്‍ന്നു നല്‍കുന്നതില്‍ പ്രധാന പങ്കു വഹിച്ച രണ്ട് ചലച്ചിത്രങ്ങളാണ് എ.വിന്‍സെന്റിന്റെ ഭാര്‍ഗ്ഗവീനിലയവും, പി.എന്‍. മേനോന്റെ ഓളവും തീരവും. അന്ന് വരെ കണ്ട മലയാള സിനിമകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ദൃശാനുഭവമായി മാറിയ ചിത്രങ്ങള്‍. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയാണ് ഭാര്‍ഗ്ഗവീനിലയം എന്ന സിനിമയായത്. എം.ടി. വാസുദേവന്‍ നായരാണ് ഓളവും തീരവും എന്ന തന്റെ അതേ പേരിലുള്ള കഥക്ക് തിരക്കഥയെഴുത്തിയത്. രണ്ടു സിനിമകളും ആഴ്ച്ചകളോളം ആണ് തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശിപ്പിച്ചത്, ഒരു പക്ഷെ മലയാള സിനിമാ ചരിത്രത്തിലെ ആദ്യകാല സൂപ്പര്‍ ഹിറ്റുകള്‍!

Mohanlal, Priyadarshan film Olavaum Theeravum wrapped up- Cinema express

പൂര്‍ണ്ണമായും ഒരു സ്റ്റുഡിയോയ്ക്ക് പുറത്ത് യഥാര്‍ത്ഥ ലൊക്കേഷനുകളില്‍ ചിത്രീകരിച്ച ആദ്യ മലയാള സിനിമയാണ് ഓളവും തീരവും. ഛായാഗ്രഹണത്തിലെ മിതത്ത്വം, അന്നുവരെ ഒരുപക്ഷെ പരീക്ഷിച്ചിട്ടില്ലാത്ത ലൈറ്റിംഗ് പാറ്റേണ്‍, ക്യാമറ ആങ്കിളുകള്‍, അഭിനയം പരമാവധി നൈസര്‍ഗ്ഗികവും, ജൈവികവും ആകാന്‍ ഉതകുന്ന രീതിയിലുള്ള ഛായാഗ്രഹണ ശൈലി ഇതൊക്കെ ഈ സിനിമകളെ കൂടുതല്‍ ജീവസുറ്റത്താക്കി. കഥകള്‍ അതേ പടി സിനിമയാക്കുകയായിരുന്നില്ല രണ്ട് സംവിധായകരും, മറിച്ച് കഥകളുടെ ആത്മാവ് ഉള്‍ക്കൊണ്ട്, കഥകളിലെ ജീവിതാനുഭവങ്ങളും ഉള്‍ക്കാഴ്ച്ചയും സിനിമ എന്ന മാധ്യമത്തിന്റെ അന്ന് ലഭ്യമായിരുന്ന സര്‍വ്വ സാധ്യതകളും ഫലപ്രദമായി ഉപയോഗിച്ച് പുനരാവിഷ്‌കരിക്കുകയായിരുന്നു.

പ്രിയദർശന്റെ 'ബാപ്പൂട്ടി'യായി മോഹൻലാൽ; എംടിയുടെ 'ഓളവും തീരവും' ആരംഭിച്ചു |  Mohanlal as Bappootty; Olavum theeravum starts

മലയാള സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ കണ്ടിരിക്കേണ്ട ചിത്രങ്ങളാണ് ഓളവും തീരവും, ഭാര്‍ഗ്ഗവി നിലയവും. എഴുത്തിന്റെ, ദൃശ്യാവിഷ്‌കാരത്തിന്റെ, സംഗീതത്തിന്റെ വസന്തങ്ങളാണ് ഈ രണ്ടു ചലച്ചിത്രങ്ങള്‍. വൈക്കം മുഹമ്മദ് ബഷീര്‍, എം.ടി. വാസുദേവന്‍ നായര്‍, എ.വിന്‍സെന്റ്, പി.എന്‍. മേനോന്‍, മങ്കട രവിവര്‍മ്മ, ഭാസ്‌കര്‍ രാവു, എം.എസ്സ്. ബാബുരാജ്, പി.ഭാസ്‌ക്കരന്‍ എന്നീ പ്രതിഭകളുടെ, അവരുടെ കലകളുടെ മഹാസംഗമമായിരുന്നു ഭാര്‍ഗ്ഗവീനിലയവും, ഓളവും തീരവും. ലോകസിനിമയിലേക്ക് മലയാള സിനിമയുടെ കാല്‍ വെയ്പ്പുകളായിരുന്നു ഈ സിനിമകള്‍.

Melivenews നീലവെളിച്ചം;ആഷിഖ് അബുവിന്റെ പുതിയ ചിത്രത്തിന് തുടക്കമായി

ആഷിഖ് അബുവാണ് നീല വെളിച്ചവുമായി എത്തുന്നത്. സിനിമയുടെ ആദ്യ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ബഷീര്‍ മനസ്സില്‍ കണ്ട നിറങ്ങള്‍ പുത്തന്‍ സാങ്കേതികതയുടെ മികവില്‍ അതിഭാവുകത ഏതുമില്ലാതെ പുനരാവിഷ്‌കരിക്കാന്‍ ആഷിഖിന് കഴിയും എന്ന് പ്രതീക്ഷിക്കാം. നെറ്റ്ഫ്‌ലിക്‌സ് അവതരിപ്പിക്കുന്ന പത്ത് എം. ടി. കഥകളുടെ ചലച്ചിത്ര സമാഹാരത്തിലെ ഒരു ചലച്ചിത്രമായിട്ടാണ് ഓളവും തീരവും വീണ്ടും എത്തുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാലാണ് ബാപ്പൂട്ടിയാവുന്നത്, സന്തോഷ് ശിവനാണ് ഛായാഗ്രാഹകന്‍.

ആഷിഖ് അബുവിന്റെ 'നീലവെളിച്ചം'; ചിത്രീകരണം ആരംഭിച്ചു

മലയാള സിനിമയിലെ രണ്ട് സുവര്‍ണ ചലച്ചിത്ര നക്ഷത്രങ്ങള്‍, തനിമ നഷ്ട്ടപ്പെടാതെ കൂടുതല്‍ തെളിമയോടെ പുനരവതരിപ്പിക്കാന്‍ ഈ പുതു സിനിമകളുടെ സൃഷ്ടാക്കള്‍ക്ക് കഴിയട്ടെ, അങ്ങനെ മലയാള സിനിമയും അതിന്റെ ചരിത്രവും കൂടുതല്‍ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തട്ടെ. മലയാള സിനിമയുടെ ലോക സ്വീകാര്യത ഒരു പുതു പ്രതിഭാസമല്ല മറിച്ച് അതിനൊരു ചരിത്രമുണ്ട് എന്ന് ലോകം അറിയട്ടെ. അതിന്റെ സൃഷ്ടാക്കളെ നമ്മള്‍ മറന്ന് തുടങ്ങിയെങ്കില്‍, ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവട്ടെ ഈ സിനിമകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News