Monkeypox; മങ്കി പോക്സ് പുതിയ രോഗമല്ല; ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ

രാജ്യത്തെ മങ്കിപോക്സ് (Monkeypox) രോഗബാധയെ ആശങ്കപെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ(Mansukh Mandaviya ). അണുബാധ പടരാതിരിക്കാൻ സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് ബോധവൽക്കരണ കാമ്പയിൻ നടത്തുന്നുണ്ടെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു.

“മങ്കി പോക്‌സിനെ ഭയപ്പെടേണ്ടതില്ല, സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ ബോധവൽക്കരണ കാമ്പയിൻ നടത്തുന്നുണ്ട് : ഇക്കാര്യത്തിൽ പൊതുജന അവബോധം വളരെ അനിവാര്യമാണെന്നും രോഗത്തിന്റെ പശ്ചാത്തലത്തിൽ മങ്കി പോക്‌സ് പുതിയ രോഗം അല്ലെന്നും വേണ്ട മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി മസൂഖ് മണ്ഡവ്യ വ്യക്തമാക്കി.

കേരളത്തിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നതിന് മുന്നേ തന്നെ എല്ലാ സംസ്ഥാനങ്ങൾക്കും വേണ്ട മാർഗനിർദേശം നൽകിയതാണ്,സംസ്ഥാങ്ങൾക്ക് വേണ്ട സഹായം നൽകാൻ വിദഗ്ധ സംഘത്തെ അയച്ചിരുന്നുവെന്നും രാജ്യസഭയിൽ ആരോഗ്യ മന്ത്രി പറഞ്ഞു.

“ടാസ്‌ക് ഫോഴ്‌സിന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ, തുടർനടപടികൾ ഞങ്ങൾ വിലയിരുത്തുകയും പഠിക്കുകയും ചെയ്യും. കേരള സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാരിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള സഹായം ആവശ്യമുണ്ടെങ്കിൽ, അത് നൽകും. കൂടാതെ, വിദഗ്ധ സംഘവും. കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെ കാലാകാലങ്ങളിൽ നയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് (കുരങ്ങുപനി) കേസുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോൾ ഇന്ത്യ അതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. “കേരളത്തിലെ ആദ്യത്തെ കേസ് വരുന്നതിനുമുമ്പ്, ഞങ്ങൾ എല്ലാ സംസ്ഥാനങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്നു,” അദ്ദേഹം പറഞ്ഞു.

യാത്രക്കാരുടെ സ്‌ക്രീനിംഗ് റിപ്പോർട്ടും ബന്ധപ്പെട്ട അധികാരികൾക്ക് അയക്കണമെന്ന് അന്താരാഷ്ട്ര തലത്തിലുള്ള സർക്കാരുകൾക്ക് കത്തെഴുതിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. “കുടുംബത്തിൽ ആർക്കെങ്കിലും മങ്കി പോക്സ് ബാധിച്ചിട്ടുണ്ടെങ്കിൽ, അവരുമായി 12-13 ദിവസം അകലം പാലിക്കാൻ നിർദ്ദേശിക്കുന്നു, അങ്ങനെ, വ്യാപനം നിയന്ത്രിക്കാൻ കഴിയും. നിരന്തരമായ ജാഗ്രതയോടെ, നമുക്ക് ഇത് നന്നായി നിയന്ത്രിക്കാനാകും,” അദ്ദേഹം പറഞ്ഞു.

അതേസമയം,ദില്ലിയിൽ ഒരു നൈജീരിയൻ സ്വദേശിക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചു. ദില്ലിയിൽ താമസിക്കുന്ന അടുത്ത കാലത്ത് വിദേശയാത്ര നടത്താത്ത 35 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചതെന്നും വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ രാജ്യത്ത് അഞ്ച് പേർക്കാണ് ഇതുവരെ ഔദ്യോഗികമായി മങ്കിപോക്സ് സ്ഥിരീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here