അതിതീവ്ര മഴ;ജാഗ്രത തുടരണം;സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം:മുഖ്യമന്ത്രി|Pinarayi Vijayan – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Wednesday, August 10, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    ഇടുക്കിയിൽ വീണ്ടും കനത്ത മഴ; മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു; അതീവ ജാഗ്രതാ നിര്‍ദ്ദേശം; ജില്ലയിൽ റെഡ് അലർട്ട് തുടരുന്നു

    Mullaperiyar: മുല്ലപ്പെരിയാറില്‍ ജലനിരപ്പില്‍ നേരിയ കുറവ്

    പെട്രാളിയം ഉൽപ്പന്നങ്ങളെ ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്തണമെന്ന ഹർജി; കേന്ദ്ര സർക്കാരിനെതിരെ ഹൈക്കോടതി

    ദേശീയപാതയിലെ കുഴിയടയ്ക്കല്‍; കരാരുകമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണം; ശുപാര്‍ശയുമായി തൃശൂര്‍ ജില്ലാ കളക്ടര്‍

    കൊവിഡ് പോസിറ്റീവ് ആയവർ ചെയ്യേണ്ട അഞ്ചു കാര്യങ്ങൾ : ചെയ്യരുതാത്ത അഞ്ചു കാര്യങ്ങൾ 

    ചൈനയില്‍ പുതിയ വൈറസ് ബാധ; 35 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

    B Manikandan: ബി മണികണ്ഠന്‍ വ്യോമസേനയുടെ എയര്‍ മാര്‍ഷല്‍

    B Manikandan: ബി മണികണ്ഠന്‍ വ്യോമസേനയുടെ എയര്‍ മാര്‍ഷല്‍

    സംസ്ഥാനത്ത് ഇന്ന് 719 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

    Covid: നാല് വിനോദ സഞ്ചാരികള്‍ക്ക് കൊവിഡ്; ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി നേപ്പാള്‍

    Maharashtra: മന്ത്രിസഭാ വികസനം; വിമത ശിവസേന എം എല്‍ എമാര്‍ പൊട്ടിത്തെറിയുടെ വക്കില്‍

    Maharashtra: മന്ത്രിസഭാ വികസനം; വിമത ശിവസേന എം എല്‍ എമാര്‍ പൊട്ടിത്തെറിയുടെ വക്കില്‍

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

അതിതീവ്ര മഴ;ജാഗ്രത തുടരണം;സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം:മുഖ്യമന്ത്രി|Pinarayi Vijayan

ഇന്നും നാളെയും 10 ജില്ലകളില്‍ റെഡ് അലര്‍ട്ട്;നാശനഷ്ടങ്ങള്‍ പരമാവധി ഒഴിവാക്കാനും ജീവഹാനി സംഭവിക്കാതിരിക്കാനും ഏവരും സജ്ജമാകണം

by newzkairali
1 week ago
അതിതീവ്ര മഴ;ജാഗ്രത തുടരണം;സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം:മുഖ്യമന്ത്രി|Pinarayi Vijayan
Share on FacebookShare on TwitterShare on Whatsapp

Read Also

Rain: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Kerala Assembly : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് പ്രത്യേക നിയമസഭ ചേരാനാകില്ല

Oman : ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് മലയാളികളെ പറ്റിച്ചു

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷക്കെടുതികളെ സധൈര്യം മറികടന്ന അനുഭവമുള്ള കേരള ജനതയ്ക്കുള്ളത്. സര്‍ക്കാരും ജനങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിനാലാണ് അത് സാധിച്ചത്. അതിനാല്‍ തുടര്‍ന്നും ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങശള്‍ കൃത്യമായി പാലിക്കണമെന്നും അതിലൂടെ പരമാവധി നാശനഷ്ടങ്ങള്‍ ഒഴിവാക്കാനും ജീവഹാനി സംഭവിക്കാതിരിക്കാനും ഏവരും സജ്ജമാകണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

കേരളത്തില്‍ അടുത്ത 3 ദിവസത്തേക്ക് അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വളരെ ഗൗരവത്തോടെ കാണണം. അതിന്റെ ഭാഗമായി ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്,മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ആഗസ്റ്റ് 2,3 തീയതികളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂറില്‍ 200 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ച്ചയായ ഇത്തരത്തിലുള്ള മഴ ലഭിക്കുകയാണെങ്കില്‍ അത് പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓഗസ്റ്റ് 2,3 തീയതികളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. തുടര്‍ച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്. ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍, മിന്നല്‍ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകള്‍ എന്നീ ദുരന്ത സാദ്ധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള ജാഗ്രതയും തയ്യാറെടുപ്പും സംസ്ഥാനത്ത് ആവശ്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

കാലവര്‍ഷക്കെടുതികളെ സധൈര്യം മറികടന്ന അനുഭവമുള്ള ജനതയാണ് നമ്മള്‍. അന്നതിനു സാധിച്ചത് സര്‍ക്കാരും ജനങ്ങളും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതു കൊണ്ടാണ്. ആ അനുഭവങ്ങള്‍ അറിവുകളാക്കി ഇപ്പോള്‍ ഉയരുന്ന ആശങ്കകളേയും മറികടക്കാന്‍ നമുക്ക് സാധിക്കണം. അതിന്റെ ആദ്യപടി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശ്ശനമായി പാലിച്ച് നാശനഷ്ടങ്ങള്‍ പരമാവധി ഒഴിവാക്കാനും ജീവഹാനി സംഭവിക്കാതിരിക്കാനും ഏവരും സജ്ജമാവുക എന്നതാണ്.

കേരളത്തില്‍ അടുത്ത 3 ദിവസത്തേക്ക് അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വളരെ ഗൗരവത്തോടെ കാണണം. അതിന്റെ ഭാഗമായി ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്,മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ആഗസ്റ്റ് 2,3 തീയതികളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂറില്‍ 200 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ച്ചയായ ഇത്തരത്തിലുള്ള മഴ ലഭിക്കുകയാണെങ്കില്‍ അത് പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓഗസ്റ്റ് 2,3 തീയതികളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. തുടര്‍ച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്. ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍, മിന്നല്‍ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകള്‍ എന്നീ ദുരന്ത സാദ്ധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള ജാഗ്രതയും തയ്യാറെടുപ്പും സംസ്ഥാനത്ത് ആവശ്യമാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴമാപിനികളില്‍ തൃശൂര്‍, എറണാകുളം ജില്ലകളിലെ ചില പ്രദേശങ്ങളിലാണ് അതിതീവ്ര മഴ രേഖപ്പെടുത്തിയിട്ടുള്ളത് . കോട്ടയം, ഇടുക്കി, പത്തനംതിട്ട, മലപ്പുറം , കണ്ണൂര്‍, വയനാട് എന്നീ ജില്ലകളിലെയും ചില പ്രദേശങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുകയുണ്ടായി. കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ് പ്രകാരം, പമ്പ(മാടമണ്‍) നെയ്യാര്‍(അരുവിപ്പുറം), മണിമല(പുലകയര്‍), മണിമല(കല്ലൂപ്പാറ) കരമന(വെള്ളകടവ് )എന്നി നദികളില്‍ ജലനിരപ്പ് Danger നിരപ്പ് കടന്നിരിക്കുന്നു. അച്ചന്‍കോവില്‍(തുമ്പമണ്‍), കാളിയാര്‍(കലമ്പുര്‍, തൊടുപുഴ(മണക്കാട്), മീനച്ചില്‍(കിടങ്ങൂര്‍) എന്നീ നദികളിലും ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ് നദികളുടെ കരകളിലുള്ള ജനങ്ങള്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കുകയും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികളും ചെയ്തു വരുന്നു. അതിതീവ്ര മഴ മുന്നറിയിപ്പ് ലഭിച്ച ജില്ലകളില്‍ ദുരന്ത സാധ്യത പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുകയാണ്. മാറിത്താമസിക്കാന്‍ ആരും വിമുഖത കാണിക്കരുതെന്നും അധികൃതരുടെ നിര്‍ദ്ദേശം പാലിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന രക്ഷാസേനകളുടേയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടേയും പ്രതിനിധകളെ ഉള്‍പ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമെര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ സംസ്ഥാനതല കണ്‍ട്രോള്‍ റൂമായി പ്രവര്‍ത്തിക്കുകയാണ്. എല്ലാ ജില്ലകളിലും താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങള്‍ ഇടുക്കി, കോഴിക്കോട് വയനാട്, തൃശൂര്‍ , മലപ്പുറം,എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ ഡിഫെന്‍സ് സെക്യൂരിറ്റി കോപ്‌സിന്റെ രണ്ടു യൂണിറ്റ് കണ്ണൂര്‍ പാലക്കാട് ജില്ലകളിലും കരസേനയുടെ ഒരു കോളം തിരുവനന്തപുരം ജില്ലയിലും സജ്ജമാക്കിയിട്ടുണ്ട് . സംസ്ഥാനത്തു അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കാന്‍ നിയോഗിച്ച കമ്മിറ്റി ജലനിരപ്പ് കൃത്യമായി സ്ഥിഗതികള്‍ അവലോകനം ചെയ്യുന്നുണ്ട്. ഇന്ന് രാവിലെ റൂള്‍ കര്‍വ് മോണിറ്ററിങ് കമ്മിറ്റി അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരുകയും ജില്ലകളിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

മഴയോടൊപ്പം ശക്തമായ കാറ്റിനുള്ള സാദ്ധ്യതയുള്ളതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അപകടാവസ്ഥയിലുള്ള പോസ്റ്റുകള്‍, മരങ്ങള്‍, ബോര്‍ഡുകള്‍ എന്നിവ സുരക്ഷിതമാക്കി അപടമൊഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ മുന്നില്‍ കണ്ടുകൊണ്ട് ദുരന്ത സാധ്യത പ്രദേശങ്ങളില്‍ മണ്ണുമാന്തികള്‍, ഹിറ്റാച്ചി, മറ്റ് യന്ത്ര സാമഗ്രികള്‍ തുടങ്ങിയവ മുന്‍കൂറായി പ്രത്യേകം സജ്ജമാക്കി നിര്‍ത്തേണ്ടതുണ്ട്. കരകവിഞ്ഞൊഴുകുന്ന ജലാശയങ്ങള്‍ റോഡുകളിലെ യാത്രക്കാരെ അപകടത്തിലാക്കുന്ന സാഹചര്യമുള്ളതിനാല്‍ അതീവ ശ്രദ്ധ അനിവാര്യമാണ്. കനാലുകള്‍, തോടുകള്‍, പാടങ്ങള്‍, മറ്റ് ജലാശയങ്ങള്‍ എന്നിവയോട് ചേര്‍ന്ന് കൊണ്ടുള്ള റോഡുകളില്‍ അപകട സൂചകങ്ങള്‍ സ്ഥാപിക്കേണ്ടതും യാത്രികര്‍ക്ക് കൃത്യമായ മുന്നറിയിപ്പ് നല്കാന്‍ വേണ്ട സജ്ജീകരണം ഒരുക്കേണ്ടതുമാണ്.

വൈദ്യുത കമ്പികളുടേയും മറ്റ് ഉപകരണങ്ങളുടെയും സുരക്ഷ ബന്ധപ്പെട്ട വകുപ്പ് ഉറപ്പു വരുത്തണം. ഇവ തകരുന്നത് വഴി അപകടങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ട തയ്യാറെടുപ്പ് പൂര്‍ത്തീകരിക്കണം. മലയോര മേഖലയിലേക്കും ജലാശയങ്ങളിലേക്കുമുള്ള വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതാണ്. അപകട സാധ്യതയുള്ള മലയോര മേഖലയിലെ രാത്രി ഗതാഗതവും നിയന്ത്രിക്കേണ്ടതാണ് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. രാത്രികാലങ്ങളില്‍ മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത ഉള്ളതിനാല്‍ യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതാണ്.

ലയങ്ങള്‍ കോളനികള്‍ എന്നിവിടങ്ങളിലെ മുന്നറിയിപ്പുകള്‍ എത്തിക്കാനും ആവശ്യമായ സമയത്തു മാറ്റിപ്പാര്‍പ്പിക്കാനുമുള്ള നടപടികളും ജില്ലാ ഭരണകൂടം സ്വീകരിക്കേണ്ടതാണ്. കടല്‍ അതിപ്രക്ഷുബ്ധമാവുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ യാതൊരു കാരണവശാലും മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകുന്നില്ലെന്ന് ഉറപ്പ് വരുത്തണം. അവരുടെ മല്‍സ്യബന്ധനോപകരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. നിലവില്‍ സംസ്ഥാനത്തു 47 ക്യാമ്പുകളിലായി 757 ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ പല ജില്ലകളിലും ദുരന്തസാധ്യത പ്രദേശങ്ങളില്‍ നിന്ന് ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിക്കുന്നതുമായി ബന്ധപെട്ട് ക്യാമ്പുകള്‍ ആരംഭിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ആള്‍ക്കാര്‍ എന്നിവരക്കുള്ള പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാനും നിര്‍ദേശം നല്‍കേണ്ടതാണ്. കരുതലോടേയും ഒരുമയോടേയും ഈ ഘട്ടത്തെ നമുക്ക് അതിജീവിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Tags: C M PINARAYI VIJAYANCM PinarayiHeavy RainKERALArain alert
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

ഇടുക്കിയിൽ വീണ്ടും കനത്ത മഴ; മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു; അതീവ ജാഗ്രതാ നിര്‍ദ്ദേശം; ജില്ലയിൽ റെഡ് അലർട്ട് തുടരുന്നു
Big Story

Mullaperiyar: മുല്ലപ്പെരിയാറില്‍ ജലനിരപ്പില്‍ നേരിയ കുറവ്

August 10, 2022
പെട്രാളിയം ഉൽപ്പന്നങ്ങളെ ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്തണമെന്ന ഹർജി; കേന്ദ്ര സർക്കാരിനെതിരെ ഹൈക്കോടതി
Kerala

ദേശീയപാതയിലെ കുഴിയടയ്ക്കല്‍; കരാരുകമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണം; ശുപാര്‍ശയുമായി തൃശൂര്‍ ജില്ലാ കളക്ടര്‍

August 10, 2022
കൊവിഡ് പോസിറ്റീവ് ആയവർ ചെയ്യേണ്ട അഞ്ചു കാര്യങ്ങൾ : ചെയ്യരുതാത്ത അഞ്ചു കാര്യങ്ങൾ 
Big Story

ചൈനയില്‍ പുതിയ വൈറസ് ബാധ; 35 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

August 10, 2022
B Manikandan: ബി മണികണ്ഠന്‍ വ്യോമസേനയുടെ എയര്‍ മാര്‍ഷല്‍
Kerala

B Manikandan: ബി മണികണ്ഠന്‍ വ്യോമസേനയുടെ എയര്‍ മാര്‍ഷല്‍

August 10, 2022
സംസ്ഥാനത്ത് ഇന്ന് 719 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
Latest

Covid: നാല് വിനോദ സഞ്ചാരികള്‍ക്ക് കൊവിഡ്; ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി നേപ്പാള്‍

August 10, 2022
Maharashtra: മന്ത്രിസഭാ വികസനം; വിമത ശിവസേന എം എല്‍ എമാര്‍ പൊട്ടിത്തെറിയുടെ വക്കില്‍
Latest

Maharashtra: മന്ത്രിസഭാ വികസനം; വിമത ശിവസേന എം എല്‍ എമാര്‍ പൊട്ടിത്തെറിയുടെ വക്കില്‍

August 10, 2022
Load More

Latest Updates

Mullaperiyar: മുല്ലപ്പെരിയാറില്‍ ജലനിരപ്പില്‍ നേരിയ കുറവ്

ദേശീയപാതയിലെ കുഴിയടയ്ക്കല്‍; കരാരുകമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണം; ശുപാര്‍ശയുമായി തൃശൂര്‍ ജില്ലാ കളക്ടര്‍

ചൈനയില്‍ പുതിയ വൈറസ് ബാധ; 35 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

B Manikandan: ബി മണികണ്ഠന്‍ വ്യോമസേനയുടെ എയര്‍ മാര്‍ഷല്‍

Covid: നാല് വിനോദ സഞ്ചാരികള്‍ക്ക് കൊവിഡ്; ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി നേപ്പാള്‍

Maharashtra: മന്ത്രിസഭാ വികസനം; വിമത ശിവസേന എം എല്‍ എമാര്‍ പൊട്ടിത്തെറിയുടെ വക്കില്‍

Don't Miss

ബിർമിങ്ഹാമിലെ മലയാളി ചരിതം
Big Story

ബിർമിങ്ഹാമിലെ മലയാളി ചരിതം

August 5, 2022

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

തലശ്ശേരിയിൽ ഇംഗ്ലീഷിന്റെ പത്രാസ് കാട്ടിയ മാളിയേക്കല്‍ മറിയുമ്മ

ബിർമിങ്ഹാമിലെ മലയാളി ചരിതം

#SmartMayor ഹാഷ് ടാഗുമായി SmartCity യിലെ യുവത; തിരുവനന്തപുരത്ത് ഹിറ്റായി മേയറുടെ ക്യാമ്പയിൻ

V. Sivankutty : പ്ലസ് വൺ പ്രവേശനം : ആദ്യ അലോട്ട്മെന്റ് 5 ന് ആരംഭിക്കും

കൈ കൊണ്ട് ഗോഷ്ടി കാണിച്ച് പെണ്‍കുട്ടി, തലമുടിയില്‍ പിടിച്ചുവലിച്ച് കുരങ്ങന്‍; ഒടുവില്‍ സംഭവിച്ചത്|Social Media

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Mullaperiyar: മുല്ലപ്പെരിയാറില്‍ ജലനിരപ്പില്‍ നേരിയ കുറവ് August 10, 2022
  • ദേശീയപാതയിലെ കുഴിയടയ്ക്കല്‍; കരാരുകമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണം; ശുപാര്‍ശയുമായി തൃശൂര്‍ ജില്ലാ കളക്ടര്‍ August 10, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE