Rain:മഴക്കെടുതി;തിരുവനന്തപുരത്ത് ജില്ലാതല അവലോകന യോഗം ചേര്‍ന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ മഴക്കെടുതികള്‍ വിലയിരുത്തുന്നതിനായി ജില്ലാ തല അവലോകന യോഗം ചേര്‍ന്നു.
മന്ത്രിമാരായ വി.ശിവന്‍കുട്ടി(V Sivankutty), ആന്റണി രാജു(Antony Raju), ജി.ആര്‍. അനില്‍(GR Anil) എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. എല്ലാ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

ഏതു സാഹചര്യത്തെയും നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് മന്ത്രി വിശിവന്‍കുട്ടി പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാണ്. താലൂക്ക് കേന്ദ്രീകരിച്ചും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുമെന്നും നാശനഷ്ടം സംഭവിച്ചവര്‍ കളക്ടര്‍ക്ക് അപേക്ഷ കൊടുത്തു കഴിഞ്ഞാല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിലാണ് അവലോകന യോഗം ചേര്‍ന്നതെന്നും എല്ലാവരും കരുതലോടെ മുന്നോട്ടു പോകണമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ മുന്‍കരുതല്‍ എടുത്തത് പ്രകാരം നഗരത്തില്‍ വെള്ളക്കെട്ട് ഉണ്ടായില്ല. മൂന്നര ലക്ഷം ഹെക്ടര്‍ കൃഷിനാശം ജില്ലയില്‍ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

ഡാമുകളുടെ നിലവിലെ സ്ഥിതി അപകടകരമല്ലെന്നും മഴക്കെടുതികള്‍ പ്രതിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ജി ആര്‍ അനില്‍ അവലോകന യോഗത്തിന് ശേഷം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News