Exams Postponed:സംസ്ഥാനത്ത് മഴ തുടരുന്നു;കാലടി സംസ്‌കൃത സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല ആഗസ്റ്റ് മൂന്ന്, നാല്, അഞ്ച് തീയതികളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി സര്‍വ്വകലാശാല അറിയിച്ചു. പുതിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും.

സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഡിപ്ലോമ പ്രവേശനം;ഇന്റര്‍വ്യൂ മാറ്റി

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല, ആഗസ്റ്റ് മൂന്നിന് ഏറ്റുമാനൂര്‍ പ്രാദേശിക ക്യാമ്പസില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഡിപ്ലോമ ഇന്‍ ആയുര്‍വ്വേദ പഞ്ചകര്‍മ്മ ആന്റ് ഇന്റര്‍നാഷണല്‍ സ്പാ തെറാപ്പി പ്രവേശനത്തിന്റെ ഭാഗമായുള്ള ശാരീരികക്ഷമതാ പരീക്ഷയും അഭിമുഖവും ആഗസ്റ്റ് 11ലേക്ക് മാറ്റിയതായി സര്‍വ്വകലാശാല അറിയിച്ചു. സമയം രാവിലെ 10ന്.

സംസ്‌കൃത സര്‍വ്വകലാശാല പരീക്ഷകള്‍

ശ്രീ ശങ്കരാചാര്യ സംസ്‌കൃതസര്‍വ്വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ ബി.എ. റീ-അപ്പിയറന്‍സ് പരീക്ഷകള്‍ ആഗസ്റ്റ് 10, 11 തീയതികളില്‍ നടക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News