DYFI ഫ്രീഡം സ്ട്രീറ്റ് ജാഥ നിർത്തിവെച്ചു

ഫ്രീഡം സ്ട്രീറ്റിന് മുന്നോടിയായായി ഡിവൈഎഫ്ഐ നടത്തുന്ന മേഖലാജാഥകൾ താൽക്കാലികമായി നിർത്തിവച്ചു എന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രെട്ടറി വി.കെ സനോജ് .സംസ്ഥാനത്തെ അതിതീവ്ര മഴയുടെ പശ്ചാത്തലത്തിലാണ് ജാഥ നിർത്തിവച്ചത് . വി കെ സനോജ് ക്യാപ്റ്റനായ തെക്കൻ മേഖലാ ജാഥ പത്തനംതിട്ടയിൽ പര്യടനം നടത്തുന്നതിനിടെയാണ് ജാഥ താൽക്കാലികമായി നിർത്തിയത്. സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് നയിക്കുന്ന വടക്കൻ മേഖലാ ജാഥയും താൽക്കാലികമായി നിർത്തിവെക്കും .സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഡിവൈഎഫ്ഐയുടെ മുഴുവൻ സഖാക്കൾ പങ്കെടുക്കുവാനും നിർദ്ദേശം നൽകിയതായും വി കെ സനോജ് പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here