Rain | അടുത്ത മൂന്ന് ദിവസം കേരളത്തിന്‌ നിർണായകമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം

അടുത്ത മൂന്ന് ദിവസം കേരളത്തിന്‌ നിർണായകമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം റിപ്പോർട്ട് ചെയ്തു .വരും ദിവസങ്ങളിൽ മഴ ശക്തി പ്രാപിക്കുമെന്നും അതെ സമയം മുന്നറിയിപ്പ് നൽകിയിട്ടും ആളുകൾ അപകടത്തിൽ പെടുന്നതിൽ ആശങ്ക എന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു .

കേരളത്തിൽ അടുത്ത 72 മണിക്കൂര്‍ വ്യാപകവും അതിശക്തവുമായ മഴയുണ്ടാവാനാണ് സാധ്യതയുള്ളത് . കേരളത്തിലും കര്‍ണാടകത്തിലും ലക്ഷദ്വീപിലുമാണ് കാലവര്‍ഷം വളരെ സജീവമായി തുടരുന്നത്. വിവിധ മുന്നറിയിപ്പുകള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും പക്ഷേ എന്നിട്ടും ആളുകൾ അപകടത്തിൽ പെടുന്നതിൽ ആശങ്കയുണ്ടാകുന്നെന്ന് സീനിയർ സയന്റിസ്റ്റ് ആർ.കെ ജെനമണി പറഞ്ഞു

വരും ദിവസങ്ങളിൽ മധ്യ, വടക്കൻ മേഖലകളിൽ മഴ ശക്തി പ്രാപിക്കാനാണ് സാധ്യത. ജനങ്ങൾ ജലാശയങ്ങൾക്കടുത്തേക്ക് പോവരുത്. കടലോര മേഖലകളിലും അനാവശ്യ യാത്രകൾ ഒഴിവാക്കണം. തിരുവനന്തപുരത്തും കൊച്ചിയിലും നിലവിൽ മഴ മേഘങ്ങൾ കുറഞ്ഞെങ്കിലും രാത്രിയിൽ മഴ ശക്തമാകാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം നിര്‍ദ്ദേശിച്ചു. ഓഗസ്റ്റ് 5 ഓടെ കൂടി മഴ കുറയും. പിന്നീട് മഴ കൊങ്കണ് മേഖലയിലേക്ക് മാറും. 2018ന് സമാന സാഹചര്യമില്ല എങ്കിലും ജാഗ്രത വേണമെന്ന് ആർ.കെ ജെനമണി പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here