Kozhikkod | കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട്: മുന്‍കരുതല്‍ ഊര്‍ജ്ജിതമാക്കി ജില്ലാ കളക്‌ടർ

കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും മറ്റന്നാളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനവും എല്ലാ വിധത്തിലുമുള്ള മണ്ണെടുക്കലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഢി അറിയിച്ചു.

ഓറഞ്ച് ബുക്കിന്റെ അടിസ്ഥാനത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളായി കണ്ടെത്തിയ എല്ലാ കെട്ടിടങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തണമെന്നും ക്യാമ്പുകളില്‍ കുടിവെള്ളം, ശൗചാലയം എന്നീ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ സെക്രട്ടറി, മുനിസിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവരെ ചുമതലപ്പെടുത്തിയതായും കളക്ടർ അറിയിച്ചു .

എല്ലാ വില്ലേജ് ഓഫീസര്‍മാരും ക്യാമ്പുകളായി തെരഞ്ഞെടുത്ത കെട്ടിടങ്ങള്‍ നേരിട്ട് പരിശോധിക്കണം. തഹസില്‍ദാര്‍മാര്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. അടിയന്തര ഘട്ടങ്ങളില്‍ ജെ.സി.ബി, ഹിറ്റാച്ചി, ചെയിന്‍ ബെല്‍റ്റ് ഉള്ള ഹിറ്റാച്ചി, ബോട്ടുകള്‍ വള്ളങ്ങള്‍, ഇലക്ട്രിക്ക് വുഡ് കട്ടര്‍ എന്നിവ ലഭ്യമാക്കാന്‍ മുന്‍കൂട്ടി നടപടി സ്വീകരിക്കമെന്നും കലക്ടര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News