രണ്ടര വയസ്സുകാരിയുടെ വിയോഗത്തില്‍ അനുശോചിച്ച് മന്ത്രി വീണാ ജോര്‍ജ്

കണ്ണൂര്‍ ജില്ലയിലെ കണിച്ചാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജെപിഎച്ച്എന്‍ നാദിറ റഹീമിന്റെ രണ്ടര വയസുകാരിയായ മകള്‍ നുമ തസ്ലിന്‍ പ്രദേശത്തുണ്ടായ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് രൂപപ്പെട്ട ശക്തമായ വെള്ളപ്പാച്ചിലില്‍പ്പെട്ട് മരണമടഞ്ഞ സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അതീവ ദു:ഖം രേഖപ്പെടുത്തി. പത്തനംതിട്ട കോന്നി സ്വദേശിനിയാണ് നാദിറ. തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. കുഞ്ഞുമോളുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News