Monkeypox : വയനാട് ജില്ലയിൽ കുരങ്ങു വസൂരി സംശയത്തോടെ യുവതി നിരീക്ഷണത്തിൽ

വയനാട് ജില്ലയിൽ കുരങ്ങു വസൂരി സംശയത്തോടെ യുവതി നിരീക്ഷണത്തിൽ . 38 വയസുള്ള യുവതി മാനന്തവാടി മെഡിക്കൽ കോളജിലാണ് നിരീക്ഷണത്തിൽ കഴിയുന്നത് . കഴിഞ്ഞ മാസം യുഎഇയിൽ എത്തിയ യുവതി ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു . കുരങ്ങു വസൂരിയാണെന്ന സംശയത്തെ തുടർന്ന് മാനന്തവാടി മെഡിക്കൽ
കോളജിലേക്ക് മാറ്റുകയായിരുന്നു . യുവതിയുടെ ശരീര സ്രവം ആലപ്പുഴയിലെ ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് .
മൂന്ന് ദിവസത്തിനുള്ളിൽ പരിശോധനാ ഫലം ലഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here