Ayala Fry : എന്നുമുണ്ടാക്കുന്ന രീതി മടുത്തോ? ഒരു വൈറൈറ്റി അയല പൊരിച്ചത് എടുക്കട്ടെ?

എന്നും ഒരേ രീതിയില്‍ അയല പൊരിച്ചത് ( Ayala Fry ) കഴിച്ച് മടുത്തവരാകും നമ്മളില്‍ പലരും. എന്നാല്‍ അത്തരത്തില്‍ വെറൈറ്റി കഴിക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ ? എന്നാല്‍ ഇന്ന് ഉച്ചയ്ക്ക് ഒരു വെറൈറ്റി കിടിലന്‍ അയല ഫ്രൈ ട്രൈ ചെയ്യാം…

ചേരുവകൾ

അയല -10 എണ്ണം വരഞ്ഞ് വെക്കുക

മഞ്ഞൾ പൊടി -അര റ്റീസ്പൂൺ

മുളക് പൊടി -മൂന്ന് സ്പൂൺ

മല്ലി പൊടി -1 റ്റീസ്പൂൺ

കുരുമുളക് പൊടി -അര റ്റീസ്പൂൺ

ഉലുവാ പൊടി -കാൽ റ്റീസ്പൂൺ

ഇഞ്ചി-വെള്ളുതുള്ളി പേസ്റ്റ് -1 റ്റീസ്പൂൺ

ചെറിയുള്ളി – 10 എണ്ണം, പേസ്റ്റാക്കിയത്

ഉപ്പ്,എണ്ണ. – പാകത്തിനു

നാരങ്ങാനീരു -1 റ്റീസ്പൂൺ

കറിവേപ്പില-2 തണ്ട്

തയ്യാറാക്കുന്ന വിധം

എല്ലാ പൊടികളും, പാകത്തിനു ഉപ്പും, നാരങ്ങാനീരും ,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റും, ഉള്ളി പേസ്റ്റും ചേർത്ത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക. ഈ പേസ്റ്റ് അയല കഷണങ്ങളിൽ നന്നായി പുരട്ടി 30 മിനുറ്റ് വക്കുക.

ഫ്രിഡ്ജിൽ വക്കുകയൊ ,പുറത്തു വക്കുകയൊ ചെയ്യാം. ശേഷം പാനിൽ എണ്ണ ചൂടാക്കി മീൻ കഷണങ്ങൾ ഇട്ട് മൊരീച്ച് വറുത്ത് കോരുക.കൂടെ കറിവേപ്പില കൂടി ഇട്ട് വറുക്കുക.അതു മീൻ ഫ്രൈക്ക് നല്ലൊരു ഫ്ലെവർ തരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News