കൊളംബിയയില്‍ നടക്കുന്ന ലോക U-20 അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ(U-20 Athletics Championship) മിക്‌സഡ് 4×400 റിലേയില്‍ ഇന്ത്യക്ക് വെള്ളി(Silver medal for India). ഏഷ്യന്‍ ജൂനിയര്‍ റെക്കോര്‍ഡോടെയാണ് അമേരിക്കയ്ക്ക് പിന്നില്‍ ഇന്ത്യ രണ്ടാമതെത്തിയത്. ഭരത് ശ്രീധര്‍, പ്രിയ എച്ച് മോഹന്‍, കപില്‍, രൂപാല്‍ ചൗധരി എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം 3 മിനിറ്റ് 17.76 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു.3 മിനുട്ട് 17.69 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് അമേരിക്കന്‍ ടീം സ്വര്‍ണം നേടി.
2021-ല്‍ കെനിയയിലെ നെയ്റോബിയില്‍ നടന്ന കഴിഞ്ഞ പതിപ്പില്‍ മിക്സഡ് 4×400 മീറ്റര്‍ റിലേയില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു.രൂപാലും പ്രിയയും 400 മീറ്റര്‍ സെമിയില്‍ കടന്നിട്ടുണ്ട്. രൂപാല്‍ 52.50 സെക്കന്‍ഡില്‍ യോഗ്യത നേടിയപ്പോള്‍, പ്രിയ 52.56 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു കഴിഞ്ഞ പതിപ്പില്‍ 400 മീറ്റര്‍ ഫൈനലില്‍ എത്തിയ പ്രിയ നാലാമതായി ഫിനിഷ് ചെയ്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here