Kottayam: അഞ്ച് വര്‍ഷം കഠിനതടവ്; വിധി കേട്ട പ്രതി കോടതിയില്‍ നിന്ന് ചാടിപ്പോയി

വിധി കേട്ട പ്രതി കോടതിയില്‍(Court) നിന്ന് ചാടിപ്പോയി. നാല് വര്‍ഷം മുമ്പ് ഫെയ്‌സ്ബുക്ക് പോസ്റ്റ്(Facebook post) ഇട്ടതിന്റെ പേരില്‍ എരുമേലിയില്‍ വ്യാപാരിയെ ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാളാണ് കോട്ടയം അസിസ്റ്റന്റ് സബ് കോടതിയില്‍(Kottayam Assistant Sub Court) നിന്ന് ഇറങ്ങി ഓടിയത്. എരുമേലി വെച്ചൂച്ചിറ സ്വദേശി താഹയാണ് ചാടി പോയത്. കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി വിധി പറയുന്നതിനിടെയാണ് സംഭവം. പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നു എന്ന് കോടതി പറഞ്ഞ ഉടനെ ഇയാള്‍ ഓടുകയായിരുന്നു.

ശിക്ഷാവിധി പ്രസ്താവിക്കുന്നതിനു മുമ്പാണ് ഇയാള്‍ രക്ഷപെട്ടത്. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി പ്രസ്താവിക്കുന്ന നിമിഷം മുതല്‍ പൊലീസ് നിരീക്ഷണത്തിലാവും. എന്നാല്‍ പൊലീസ് നോക്കി നില്‍ക്കെയാണ് പട്ടാപ്പകല്‍ പ്രതി കോടതിയില്‍ നിന്ന് രക്ഷപ്പെട്ടോടിയത്. ഇയാള്‍ക്കായുള്ള തെരച്ചില്‍ എരുമേലി പൊലീസ് ഊര്‍ജിതമാക്കി. പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവും 10000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.

ലെയ്‌സ് നല്‍കാത്തതിന് യുവാവിനെ മര്‍ദ്ദിച്ച കേസ്; ഒരാള്‍ അറസ്റ്റില്‍

കൊല്ലത്ത്(Kollam) ലെയ്‌സ്(Lays) നല്‍കാത്തതിന് യുവാവിനെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍(Arrest). മൂന്ന് പേര്‍ ഒളിവിലാണ്. പ്രതി മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ലെയ്‌സ് ചോദിച്ചാണ് മര്‍ദ്ദനമെന്നായിരുന്നു ആക്രമണത്തിനിരയായ നീലകണ്ഠന്റെ മൊഴി. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ്(Police) കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News